റോഡ് വികസനത്തിന്റെ പേരില്‍ മരങ്ങള്‍ മുറിച്ചുകടത്തല്‍ തകൃതി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തളിപ്പറമ്ബ: റോഡ് വികസനത്തിന്റെ പേരില്‍ മാര്‍ക്ക് ചെയ്യാത്ത മരങ്ങള്‍ മുറിച്ചുകടത്തല്‍ തകൃതി. തളിപ്പറമ്ബ് -ഇരിട്ടി സംസ്ഥാനപാത 36ന്റെ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് നൂറ്റാണ്ടിലേറെ പഴക്കമുള്ള മരങ്ങള്‍ മുറിച്ചുമാറ്റിയത്.

1904 ല്‍ നട്ടുപിടിപ്പിച്ച തളിപ്പറമ്ബ് താലൂക്ക് ആശുപത്രിക്ക് മുന്നിലെ നാല് കൂറ്റന്‍ പ്ലാവുകളും കരിമ്ബം ഇ.ടി.സിക്ക് സമീപത്തെ ഇരൂള്‍മരവുമാണ് മുറിച്ചത്. ഈ അഞ്ചു മരങ്ങളും റോഡ് വികസനത്തെ ഒരു വിധത്തിലും ബാധിക്കാത്തതും മുറിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് മാര്‍ക്ക് ചെയ്യാത്തവയുമാണ്.

45 കിലോമീറ്റര്‍ ദൂരത്തില്‍ 143 മരങ്ങള്‍ മാത്രമാണ് മുറിച്ചുമാറ്റാന്‍ ദേശീയപാത വിഭാഗവും വനംവകുപ്പും മാര്‍ക്ക്‌ ചെയ്ത് നല്‍കിയത്.

എട്ടു ലക്ഷത്തോളം രൂപയ്ക്കാണ് ഇവ മുറിക്കാനായി ഇരിക്കൂര്‍ സ്വദേശി ലേലം കൊണ്ടത്. ഇതിന്റെ മറവിലാണ് മാര്‍ക്ക് ചെയ്യാത്ത, ലക്ഷങ്ങള്‍ വിലമതിക്കുന്ന വന്മരങ്ങള്‍ മുറിച്ചുകടത്തിയത്. സംരക്ഷിത പട്ടികയില്‍ ഉള്‍പ്പെടുത്തിയ, ബ്രിട്ടീഷ് കാര്‍ഷിക ശാസ്ത്രജ്ഞന്‍ നട്ടുപിടിപ്പിച്ച എട്ട് നാട്ടുമാവുകളില്‍ ഏഴെണ്ണവും വികസനത്തിന്റെ ഭാഗമായി നേരത്തെ മുറിച്ചുനീക്കിയിരുന്നു.

ലേലം ചെയ്ത മരങ്ങള്‍ മുറിച്ചുമാറ്റുന്ന ഘട്ടത്തില്‍ പൊതുമരാമത്ത്, വനംവകുപ്പ് അധികൃതരുടെ സാന്നിദ്ധ്യം ഉണ്ടാകാത്തതാണ് വന്മരങ്ങള്‍ വ്യാപകമായി കടത്താന്‍ കാരണമായതെന്ന് പറയപ്പെടുന്നു. മുറിച്ച മരങ്ങള്‍ പലതും ആഴ്ചകളായി റോഡരികില്‍ തന്നെയായിരുന്നുവെങ്കിലും മുട്ടില്‍ മരംമുറി വിവാദം ഉയര്‍ന്നതോടെ തിരക്കിട്ട് സ്ഥലത്തുനിന്ന് നീക്കം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. അനധികൃത മരം മുറിക്കെതിരെ മുന്‍ എ.ഡി.എം എ.സി.മാത്യു, മന്ത്രിമാരായ എം.വി. ഗോവിന്ദനും പി.എം. മുഹമ്മദ് റിയാസിനും പരാതി. നല്‍കിയിട്ടുണ്ട്. ഇതിനിടയില്‍ ദ്രുതഗതിയില്‍ മരം മുറിക്കുന്നത് തുടരുകയാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha