കേരളത്തിൽ ഐഎസ് റിക്രൂട്ടിങ് ഉണ്ട്, ഉന്നമിടുന്നത് ഇക്കൂട്ടരെ: മലയാളികളുടെ തീവ്രവാദ ബന്ധം ആശങ്കയുണ്ടാക്കുന്നുവെന്ന് ബെഹ്റ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കേരളത്തിൽ ഐഎസ് റിക്രൂട്ടിങ് ഉണ്ട്, ഉന്നമിടുന്നത് ഇക്കൂട്ടരെ: മലയാളികളുടെ തീവ്രവാദ ബന്ധം ആശങ്കയുണ്ടാക്കുന്നുവെന്ന് ബെഹ്റ

East Coast Daily Malayalam / News Desk / 15 minutes ago


തിരുവനന്തപുരം: കേരളം ഭീകര സംഘടനകളുടെ റിക്രൂട്ടിങ്ങ് സ്ഥലമായി മാറുന്നെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. മലയാളികളുടെ തീവ്രവാദ ബന്ധം ആശങ്കയുണ്ടാക്കുന്നതാണെന്ന് ബെഹ്‌റ പറയുന്നു. വിദ്യാഭ്യാസ നിലവാരത്തില്‍ കേരളം ഉയര്‍ന്നു നില്‍ക്കുന്നതുകൊണ്ട് തന്നെ കേരളത്തില്‍ നിന്നുള്ളവരെ ഭീകര സംഘടനകള്‍ക്ക് ആവശ്യമാണെന്നാണ് ലോക്‌നാഥ് ബെഹ്‌റ പറഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു ബെഹ്റയുടെ വെളിപ്പെടുത്തൽ

‘ഡോക്ടര്‍മാര്‍, എന്‍ഞ്ചിനിയര്‍മാര്‍ തുടങ്ങിയവരെ അവര്‍ക്ക് ആവശ്യമാണ്. അതുകൊണ്ട് വര്‍ഗീയവത്കരിച്ച് ആളുകളെ കൊണ്ടു പോകാനാണ് ശ്രമം. പക്ഷേ ഇത് ഇല്ലാതാക്കാന്‍ പൊലീസിന് കഴിവുണ്ട്. സ്ലീപ്പർ സെല്ലുകൾ ഇല്ലെന്ന് പറയാനാകില്ല. വ്യക്തികളെ ഭീകരസംഘങ്ങൾ വലയിലാക്കുന്നത് തടയാൻ പല ശ്രമങ്ങൾ പൊലീസ് നടത്തുന്നുണ്ട്. പല ശ്രമങ്ങളുടെ ഭാഗമായി ഇപ്പോൾ ആശങ്കകൾ കുറഞ്ഞുവരുന്നു’- ബെഹ്‌റ പറഞ്ഞു.

അതേസമയം, കേന്ദ്ര സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമിടയില്‍ പാലമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും, കേരളത്തില്‍ കളളക്കടത്ത് തടയുന്നതിനായി നിയമം

വേണമെന്നും അതിനായി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എ.പി.എ പാര്‍ലമെന്റ് പാസ്സാക്കിയ നിയമമാണെന്നും അത് നടപ്പാക്കല്‍ തന്റെ ഉത്തരവാദിത്തമാണെന്നും ബെഹ്‌റ പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha