കോളയാടിൽ യൂത്ത് കോൺഗ്രസ് നേതാവിനെ കാർ തകർത്ത് അക്രമിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 20 June 2021

കോളയാടിൽ യൂത്ത് കോൺഗ്രസ് നേതാവിനെ കാർ തകർത്ത് അക്രമിച്ചു


കോളയാട്: യൂത്ത് കോൺഗ്രസ് ജില്ലാ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്റർ കോളയാട് പള്ളിപ്പാലത്തെ മേൽബിൻ പീറ്ററെ (24) കണ്ണിൽ മുളക് പൊടിയെറിഞ്ഞ ശേഷം അക്രമിച്ച് പരിക്കേല്പിച്ചു. പുത്തലത്ത് വിവാഹ വീട്ടിൽ പോയി തിരിച്ചു വീട്ടിലേക്ക് പോവുന്നതിനിടെ നിഥിൻ്റെ കാർ തടഞ്ഞ അക്രമി സംഘം കാർ തകർത്ത ശേഷം മർദ്ദിക്കുകയായിരുന്നു.ഞായറാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. തലക്കും വയറിനും പരിക്കേറ്റ നിഥിനെ തലശ്ശേരിയിലെ സഹകരണാസ്പത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിന് പിന്നിൽ ഡി.വൈ.എഫ്.ഐ യാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. പേരാവൂർ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog