പൂപ്പറമ്പ് ചെമ്പേരി അണ്ടർഗ്രൗണ്ട് കേബിൾ വഴിയുള്ള വൈദ്യുതി വിതരണ പദ്ധതി പൂർത്തിയായി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പൂപ്പറമ്പിലുള്ള 110 കെവി ചെമ്പേരി സബ്‌സ്റ്റേഷനിൽ നിന്നും ചെമ്പേരിയിലേക്ക് 11 കെവി അണ്ടർഗ്രൗണ്ട് കേബിൾ വഴി വൈദ്യുതി വിതരണം ചെയ്യാനുള്ള പദ്ധതികൾ പൂർത്തിയായതായി അസിസ്റ്റന്റ് എഞ്ചിനീയർ കെ രഘുത്തമൻ അറിയിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 17 നാണു സബ്‌സ്റ്റേഷന്റെ ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചത്. സബ്‌സ്റ്റേഷനിൽ നിന്നും പുറത്തേക്കുള്ള വൈദ്യുതി വിതരണം  6 പുതിയ 11 കെവി ഫീഡറുകൾ വഴി നൽകാനാണ് പ്ലാൻ ചെയ്തത്. കഴിഞ്ഞ വർഷം വരെയും ശ്രീകണ്ഠപുരം സബ്‌സ്റ്റേഷനിൽ നിന്നുള്ള രണ്ടു ഫീഡറുകളായിരുന്നു ചെമ്പേരി പയ്യാവൂർ മേഖലയിലേക്ക്‌ വിതരണം നടത്തിയിരുന്നത്. പുതിയ പദ്ധതി പ്രകാരം പയ്യാവൂർ മേഖലയിലേക് ചന്ദനക്കാം പാറ, വണ്ണായിക്കടവ, പയ്യാവൂർ ടൌൺ  എന്നീ ഫീഡരുകളും  ചെമ്പേരി മേഖലയിലേക്ക് കുടിയാന്മല, മണ്ഡളം, ചെമ്പേരി ടൌൺ എന്നീ ഫീഡറുകളുമാണുള്ളത്.
പയ്യാവൂരേക്കുള്ള ഫീടരുകൾ നിലവിൽ ചാർജ് ചെയ്ത് കഴിഞ്ഞു. ഇതിനായി സബ്‌സ്റ്റേഷനിൽ നിന്നും നെല്ലിക്കുറ്റിയിലേക് രണ്ട് യൂജി കേബിളും പൂപ്പറമ്പിലേക് ഒരു ഏബി കേബിളും സ്ഥാപിച്ചു. ചെമ്പേരിയിലേക്ക് ചളിമ്പറമ്പ വഴി 3 യുജി കേബിൾ ഇടുന്ന പ്രവൃത്തി കഴിഞ്ഞ ദിവസം പൂർത്തിയായി.റോഡരികിലൂടെ 3കിലോമീറ്ററോളം ദൂരം കുഴിയെടുത്തു 3 കേബിളുകൾ ഇടേണ്ടതിനാൽ പലപ്പോഴും പ്രവൃത്തി തടസ്സപ്പെട്ടു. ചളിമ്പറമ്പ ജങ്ക്‌ഷനിൽ കുഴിയെടുക്കാൻ പറ്റാത്തത്തിനാൽ 200 മീറ്റർ ദൂരം ഡ്രിൽ ചെയ്യേണ്ടി വന്നു.ഒരു കോടി തൊണ്ണൂറ്റി നാലു ലക്ഷത്തി അറുപത്തി എട്ടായിരം രൂപയാണ് അടങ്കൽ തുക.ആറു ഫീഡ്റുകളും സജ്ജമാകുന്നതോടെ മലയോര മേഖലയിലെ വൈദ്യുത തടസ്സങ്ങൾക്ക് ഒരു പരിധി വരെ പരിഹാരമാകും.വോൾടേജ് ക്ഷാമവും പഴങ്കഥയാകും.25 മെഗാവാട്ട് ശേഷിയുള്ള സബ്‌സ്റ്റേഷൻ പൂർണസജ്ജമായത് ഉയർന്ന പവർ ആവശ്യകത ഉള്ള വ്യവസായങ്ങൾക്കും ചെറുകിട MSME യൂണിറ്റുകൾക്കും കാഞ്ഞിരകൊല്ലി, പൈതൽമല മുതലായ ടൂറിസം മേഖലകൾക്കും ഒരുപോലെ സഹായകരമാകും.ഫീഡറുകൾ  ജൂലൈ 5നുള്ളിൽ നാടിനു സമർപ്പിക്കുമെന്ന് ശ്രീകണ്ഠപുരം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ഹരീശൻ മൊട്ടമ്മൽ അറിയിച്ചു.

*ബോക്സ്‌ ന്യൂസ്‌*
നഗരങ്ങളിൽ മാത്രം സ്ഥാപിച്ചിരുന്ന അണ്ടർഗ്രൗണ്ട് പവർ കേബിളുകൾ ഇപ്പോൾ കൂടുതൽ ഇടങ്ങളിലേക്ക് സ്ഥാപിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് പ്രൊജക്റ്റ്‌ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ബാബു പ്രജിത് പറഞ്ഞു.11കെവിയുടെ 3ഫയിസ് ലൈനുകളും ഉയർന്ന ഇന്സുലേഷൻ കപ്പാസിറ്റി ഉള്ള ക്രോസ്സ് ലിങ്ക്ഡ് പോളി എത്തിലീൻ നിർമ്മിത പുറം കവറിങ്ങിനാൽ സുരക്ഷിതമാക്കിയതാണ്.1.20 മീറ്റർ ആഴത്തിലാണ് കേബിൾ   കുഴിച്ചിടുന്നത്. ഇതിനു മേലെ കോൺക്രീറ്റ് സ്ലാബുകളും സുരക്ഷ ടെപ്പുകളും മുഴുനീളത്തിൽ വിരിക്കും.പൂർണമായും മൂടിയ കുഴിയുടെ മേലെ 100 മീറ്റർ ഇടവിട്ട് KSEBL എന്നെഴുതിയ റൂട്ട് മാർക്കറുകളും സ്ഥാപിക്കും. പോസ്റ്റുകളിൽ സ്ഥാപിക്കുന്ന കമ്പികളെ അപേക്ഷിച്ചു  വൈദ്യുതി തടസ്സങ്ങൾ തീരേയുണ്ടാവില്ല എന്നതാണ് ഇതിന്റെ മേന്മ. കൂടുതൽ വൈദൂതി വഹിക്കാനും പറ്റും. പരിപാലന ചിലവും കുറവാണ്. എന്നാൽ ലൈൻ വലിക്കുന്നതിന്റെ ആറു മടങ്ങ് അധികമാണ് പദ്ധതിചെലവ്. റോഡ് കുഴിക്കുന്നതുമായി ബന്ധപെട്ടുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും കൂടുതലാണ്. കേബിൾ സ്ഥാപിച്ച സ്ഥലങ്ങളിൽ റോഡരികിൽ കുഴിയെടുക്കുന്നതിനു മുൻപേ ചെമ്പേരി പയ്യാവൂർ അസിസ്റ്റന്റ് എഞ്ചിനീയർമാരുമായി ബന്ധപ്പെടണമെന്നും ജാഗ്രത പാലിക്കണമെന്നും KSEB അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha