അഞ്ച് ലിറ്റർ ചാരായവുമായി ആലക്കോട് അരങ്ങം സ്വദേശി എക്സൈസ് പിടിയിൽ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 7 June 2021

അഞ്ച് ലിറ്റർ ചാരായവുമായി ആലക്കോട് അരങ്ങം സ്വദേശി എക്സൈസ് പിടിയിൽ
ആലക്കോട്: ആലക്കോട് എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവെന്റീവ് ഓ ഫീസർ പി.ആർ.സജീവിന്റെ നേതൃത്വത്തിൽ ഇന്ന് പുലർച്ചെ ഉദയഗിരി,ശാന്തിപുരം, അരിവിളഞ്ഞപോയിൽ മൂന്നാംത്തോട് എന്നീ പ്രദേശങ്ങളിൽ നടത്തിയ റെയ്‌ഡിൽ 5 ലിറ്റർ ചാരായം കടത്തിക്കൊണ്ട് വന്നതിന് തളിപ്പറമ്പ താലൂക്കിൽ ഉദയഗിരി അംശം അരങ്ങം ശാന്തിപുരം-അമ്പലപ്പടി താമസിക്കുന്ന ആമക്കാട്ടു വീട്ടിൽ ജോജോക്കെതിരെ അബ്കാരി കേസ് എടുത്തു. പ്രതിയെക്കുറിച്ച് രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പ്രതി ഏതാനും ദിവസങ്ങളായി എക്‌സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു.മഫ്ടിയിൽ എത്തിയാണ് ടിയാന്റെ പേരിൽ കേസെടുത്തത്. പാർട്ടിയിൽ പ്രിവെന്റീവ് ഓഫീസർ (ഗ്രേഡ്) സാജൻ.കെ.കെ, CEO മാരായ രഞ്ജിത് കുമാർ. പി.എ,സുരേന്ദ്രൻ. എം,ധനേഷ്. വി, ശ്രീജിത്ത്‌. വി,മുനീർ. എം.ബി,ഡ്രൈവർ ജോജൻ , എന്നിവർ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog