സി ബി എസ് ഇ , ഐ സി എസ് ഇ പരീക്ഷ മൂല്യനിര്‍ണയം; രണ്ടാഴ്ച സമയം നല്‍കി സുപ്രീംകോടതി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 3 June 2021

സി ബി എസ് ഇ , ഐ സി എസ് ഇ പരീക്ഷ മൂല്യനിര്‍ണയം; രണ്ടാഴ്ച സമയം നല്‍കി സുപ്രീംകോടതി
 

സി ബി എസ്‌ഇ , ഐ സി എസ് ഇ പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ മൂല്യനിര്‍ണയത്തിനുള്ള മാനദണ്ഡം തയാറാക്കാന്‍ സുപ്രീംകോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. കൊവിഡ് സാഹചര്യത്തില്‍ പരീക്ഷകള്‍ റദ്ദാക്കാനുള്ള തീരുമാനം സ്വാഗതം ചെയ്ത കോടതി ഫലപ്രഖ്യാപനത്തിന് എiന്ത് മാര്‍ഗമാണ് അവലംബിക്കുകയെന്ന് ചോദിച്ചു.

നാലാഴ്ചത്തെ സമയം സി.ഐ.എസ്.സി.ഇ തേടിയെങ്കിലും കോടതി അനുവദിച്ചില്ല. സമയം വൈകുന്നത് വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ പഠിക്കാന്‍ പോകുന്ന വിദ്യാര്‍ഥികള്‍ക്ക് തടസമാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് കോടതി കേസിലെ ഹരജിക്കാര്‍ക്ക് ഉറപ്പുനല്‍കി. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.

ചൊവ്വാഴ്ചയാണ് സി.ബി.എസ്​.ഇ, ഐ.സി.എസ്.ഇ പ്ലസ് ടു പരീക്ഷകള്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്.കൊവിഡ്​ വ്യാപനം മൂലം മാസങ്ങളോളം അനിശ്ചിതാവസ്​ഥ തുടര്‍ന്നതിനൊടുവിലാണ്​ തീരുമാനം.No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog