അഞ്ച് സംസ്ഥാനങ്ങളിൽ; ജാഗ്രത ശക്തമാക്കാൻ നിർദ്ദേശിച്ച് കേന്ദ്രസർക്കാർ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 24 June 2021

അഞ്ച് സംസ്ഥാനങ്ങളിൽ; ജാഗ്രത ശക്തമാക്കാൻ നിർദ്ദേശിച്ച് കേന്ദ്രസർക്കാർദില്ലി: കൊവിഡ് ഡെൽറ്റ പ്ലസ് വൈറസ് വകഭേദത്തിനെതിരെ ജാഗ്രത ശക്തമാക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. വൈറസ് കണ്ടെത്തിയ സ്ഥലങ്ങളിൽ കർശന നിയന്ത്രണം വേണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലാണ്  ഡെൽറ്റ  പ്ലസ് വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്.

പരിശോധന കൂട്ടി ക്വാറൻറൈൻ കർശനമാക്കി രോഗവ്യാപനം തടയാനാണ് കേന്ദ്രം ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിട്ടുള്ളത്. അതേസമയം, രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം വീണ്ടും ഉയർന്നു. ഇന്നലെ 64 ലക്ഷം പേർക്ക് കൂടി വാക്സിൻ നൽകിയതായി റിപ്പോർട്ട് പുറത്തുവന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog