കേരള ബജറ്റ് :ആരോഗ്യത്തിന് മുൻഗണന, കൃഷി സ്മാർട്ടാകും, ടൂറിസം, കുടുംബശ്രീ, അടിസ്ഥാന വ്യവസായത്തിന് ഊന്നൽ, വേഗത്തിൽ പൂർത്തിയായി ബജറ്റ്, ഇനി പ്രവർത്തനം മാത്രം ബാക്കി, കേരള ബജറ്റ് ഒറ്റ നോട്ടത്തിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കേരള ബജറ്റ് 2021: ബജറ്റ് പ്രഖ്യാപനങ്ങൾ, 12 കോടി തൊഴില്‍ ദിനങ്ങള്‍ തൊഴിലുറപ്പ് പദ്ധതി വഴി, സ്മാര്‍ട്ട് കിച്ചണ്അഞ്ചു കോടി രൂപ



 

തിരുവനന്തപുരം: കൃത്യം ഒന്‍പത് മണിക്ക് ബജറ്റ് തുടങ്ങി.  എല്ലാവരും നികുതി കൊടുത്താല്‍ തീരുന്നതേ ഉള്ളൂ കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി തീരും. നികുതി വെട്ടിപ്പ് തടയും. സംസ്ഥാന ജി എസ് ടി നിയമത്തില്‍ ഭേദഗതി. കേന്ദ്ര സര്‍ക്കാരിന് കടന്നാക്രമണവും. പുതിയ സര്‍ക്കാരിന്റെ സാമ്പത്തിക ശാസ്ത്രം പ്രതിസന്ധി ഘട്ടത്തില്‍ കടമെടുത്തായാലും നാടിനെ രക്ഷിക്കുമെന്നതാണെന്നും ബാലഗോപാല്‍ പറഞ്ഞു.

 കോവിഡ് പശ്ചാത്തലത്തില്‍ പുതിയ നികുതി നിര്‍ദ്ദേശങ്ങളില്ലെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. 12 കോടി തൊഴില്‍ ദിനങ്ങള്‍ തൊഴിലുറപ്പ് പദ്ധതി വഴി ഉണ്ടാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളുടെ എണ്ണം കൂട്ടും, കലാസാംസ്‌കാരിക രംഗത്ത് മികവ് പുലര്‍ത്തുന്നവര്‍ക്ക് വായ്പ, സ്മാര്‍ട്ട് കിച്ചണ് ്അഞ്ച് കോടി രൂപ, ഡീസല്‍ ബസുകള്‍ സി എന്‍ ജിയിലേക്ക് മാറാന്‍ അമ്പത്  കോടിഇങ്ങനെ പോകുന്നു പ്രഖ്യാപനം.


ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിന് 2800 കോടി രൂപയും ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് നേരിട്ട് പണം കൈയിലെത്തിക്കുന്നതിനായി 8900 കോടി രൂപയും സാമ്പത്തിക പുനരുജ്ജീവനത്തിനായി വിവിധ ലോണുകള്‍, പലിശ, സബ്‌സിഡി എന്നിവയ്ക്കായി 8300 കോടിയും ഈ പാക്കേജിലൂടെ ലഭ്യമാക്കും. ഉത്തേജനത്തിന് പുതിയ വായ്പാ പദ്ധതികള്‍ ബാങ്കുകളുടെ സഹകരണത്തോടെ നടപ്പാക്കാനാണ് ലക്ഷ്യം. കെ എസ് എഫ് വഴിയും വായ്പാ നല്‍കും. 12 കോടി തൊഴില്‍ ദിനങ്ങള്‍ തൊഴിലുറപ്പ് പദ്ധതി വഴി ഉണ്ടാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. അങ്ങനെ തൊഴില്‍ കൂട്ടണമെന്ന ഇടത് നയത്തിനും ബജറ്റില്‍ ബാലഗോപാല്‍ മുന്‍തൂക്കം നല്‍കി. ഡിജിറ്റല്‍ റീസര്‍വ്വേയാണ് മറ്റൊരു പ്രഖ്യാപനം.


പട്ടികജാതി-പട്ടികവര്‍ഗ വികസനത്തിനായുള്ള പ്രഖ്യാപനങ്ങളും ബജറ്റില്‍ ഉണ്ടായി. 100 പേര്‍ക്ക് 10 ലക്ഷം വീതം സംരംഭക സഹായം നല്‍കും. ഇതിനായി 10 കോടി അനുവദിച്ചു ടൂറിസം മേഖലയില്‍ തകര്‍ച്ച പ്രതിഫലിച്ചെന്ന് ധനമന്ത്രി പറയുന്നു. ഈ മേഖലയില്‍ ദീര്‍ഘകാല പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം.

ഉന്നത വിദ്യാഭ്യസരംഗത്ത് സമഗ്ര പരിഷ്‌കരണമുണ്ടാകുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. സ്‌കൂള്‍ തലം മുതല്‍ വിദ്യാഭ്യസ സംവിധാനത്തില്‍ മാറ്റമുണ്ടാകുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. പൊതുവിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താന്‍ കര്‍മ്മ പദ്ധതികള്‍ നടപ്പാക്കുമെന്ന് ധനമന്ത്രി. വിദ്യാഭ്യാസ-ആരോഗ്യ- സാമൂഹിക വകുപ്പുമായി ചേര്‍ന്ന് പദ്ധതിയും വരും. 12 കോടി തൊഴില്‍ ദിനങ്ങള്‍ തൊഴിലുറപ്പ് പദ്ധതി വഴി ഉണ്ടാക്കാനാണ് ലക്ഷ്യം.

കുടുംബശ്രീക്ക് കേരള ബാങ്ക് നല്‍കുന്ന വായ്പയ്ക്ക് 2-3 % സബ്സിഡി നല്‍കുമെന്ന് പ്രഖ്യാപനം. ദാരിദ്യ നിര്‍മ്മാര്‍ജന പദ്ധതി നടപ്പാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ഇതിനായി 10 കോടി പ്രാഥമികമായി നല്‍കുമെന്ന് ധനമന്ത്രി വകയിരുത്തി. പ്രളയ പശ്ചാത്തലത്തിലെ പ്രവര്‍ത്തികള്‍ക്ക് സമഗ്ര 

പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്തു.


50 കോടി പ്രാഥമിക ഘട്ടമായി നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപനം. ജലാശയങ്ങളിലെ മണ്ണും മാലിന്യവുമടക്കം നീക്കാനുള്ള നടപടികള്‍ ഉണ്ടാകുമെന്നും ധനമന്ത്രി അറിയിച്ചു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha