കണ്ണൂരിന്റെ ട്രേഡ് യൂണിയൻ രംഗത്ത് തരംഗമായി കെ ആർ എം യു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 12 June 2021

കണ്ണൂരിന്റെ ട്രേഡ് യൂണിയൻ രംഗത്ത് തരംഗമായി കെ ആർ എം യു
കണ്ണൂരിന്റെ ട്രേഡ് യൂണിയൻ രംഗത്ത് തരംഗമായി കേരള റിപ്പോർട്ടേഴ്സ് ആന്റ് മീഡിയ പേഴ്സൺസ് യൂണിയൻ.

ലക്ഷദ്വീപിന് നേരെയുള്ള കേന്ദ്രസർക്കാരിന്റെ ജനാധിപത്യ വിരുദ്ധമായ നടപടികളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയനുകൾ നടത്തിയ സമരങ്ങളിലാണ് മാധ്യമ പ്രവർത്തകരുടെ ട്രേഡ് യൂണിയൻ സംഘടനയായ കെ.ആർ.എം.യു.വിന്റെ പ്രവർത്തകരും കണ്ണികളായത്. ഈ ഐക്യദാർഡ്യ സമരത്തോടെ കെ ആർ എം യു ജില്ലയിലെ ട്രേഡ് യൂണിയൻ രംഗത്തും ചുവടുറപ്പിച്ചിരിക്കുകയാണ്. ജില്ലാ സെക്രട്ടറി പീറ്റർ ഏഴിമല, മറ്റു ഭാരവാഹികളായ പി. വിനീഷ, എം. പ്രജിത്ത്, രാജേഷ് ബക്കളം, പ്രമോദ് ചേടിച്ചേരി, പി.കെ. ജസീം, ശരത്, കെ.പി. അനിൽകുമാർ, ബാവ മട്ടന്നൂർ, കെ.കെ. കീറ്റു കണ്ടി, ടി.ആർ. സജീവ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. പയ്യന്നൂർ മേഖലയിലെ എട്ടു സമര കേന്ദ്രങ്ങളിലും കെ.ആർ.എം.യു. പ്രവർത്തകർ പങ്കെടുത്തു. പേരാവൂരിലും പുതിയ മേഖലകളായ തളിപ്പറമ്പിലും മട്ടന്നുരിലുമുള്ള വിവിധ സമര കേന്ദ്രങ്ങളിൽ കെ.ആർ.എം.യു. പ്രവർത്തകർ സമരങ്ങളിൽ പങ്കാളികളായി. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും ജില്ലയുടെ വിവിധ മേഖലകളിൽ നടന്ന സമരങ്ങളിൽ 48 അംഗങ്ങളാണ് പങ്കാളികളായത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog