എയര്‍ ഫോഴ്‌സ് സ്‌റ്റേഷനിലെ ഇരട്ട സ്‌ഫോടനം: ആര്‍ഡിഎക്‌സ് ഉപയോഗിച്ചെന്ന് സംശയം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 28 June 2021

എയര്‍ ഫോഴ്‌സ് സ്‌റ്റേഷനിലെ ഇരട്ട സ്‌ഫോടനം: ആര്‍ഡിഎക്‌സ് ഉപയോഗിച്ചെന്ന് സംശയംശ്രീനഗര്‍: ജമ്മു എയര്‍ ഫോഴ്‌സ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസമുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ ആര്‍ഡിഎക്‌സ് ഉപയോഗിച്ചെന്ന് സംശയം. സ്‌ഫോടനത്തിനായി രണ്ട് കിലോ വീതം ആര്‍ഡിഎക്‌സ് ഉപയോഗിച്ചതായാണ് സൂചന. ഡ്രോണ്‍ ഉപയോഗിച്ച് 100 മീറ്റര്‍ മാത്രം ഉയരത്തില്‍ നിന്നാണ് സ്‌ഫോടക വസ്തു ഇട്ടതെന്നും കണ്ടെത്തിയിട്ടുണ്ട്.

ജമ്മു വിമാനത്താവളത്തിലെ വ്യോമ മേഖലയില്‍ ഇന്നലെ പുലര്‍ച്ചെയാണ് സ്‌ഫോടനമുണ്ടായത്. ഇരട്ട സ്‌ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. സ്‌ഫോടനത്തില്‍ വ്യോമസേനയുടെ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഡ്രോണ്‍ ഉപയോഗിച്ചുള്ള ആക്രമണമാണ് നടന്നതെന്ന് കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ് പിന്നീട് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ ജമ്മുവിലെ തിരക്കുള്ള സ്ഥലങ്ങളില്‍ സ്‌ഫോടനം നടത്താനുള്ള മറ്റൊരു നീക്കം പോലീസ് തടയുകയും ചെയ്തു.

പാകിസ്താന്‍ അതിര്‍ത്തിയില്‍ നിന്നും 14 കിലോ മീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന എയര്‍ ഫോഴ്‌സ് സ്‌റ്റേഷനിലാണ് സ്‌ഫോടനം നടന്നത്. ഡ്രോണ്‍ ഉപയോഗിച്ച് ഇന്ത്യയുടെ അതിര്‍ത്തിയില്‍ നിന്നും 12 കിലോ മീറ്റര്‍ ഉള്ളിലേയ്ക്ക് ആയുധങ്ങള്‍ എത്തിച്ച സംഭവങ്ങള്‍ നേരത്തെ ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഭീകരാക്രമണത്തിനുള്ള സാധ്യത സുരക്ഷാ ഏജന്‍സികള്‍ പരിശോധിച്ചത്. അന്വേഷണം ഇന്ന് ഔദ്യോഗികമായി എന്‍ഐഎക്ക് കൈമാറിയേക്കും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog