തലശ്ശേരി മൂഴിക്കരയിലെ കെ സുരേന്ദ്രൻ (54) ആണ് മരിച്ചത്. കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കൂലിപ്പണിക്കാരനായ സുരേന്ദ്രൻ അവിവാഹിതനാണ്. കഴിഞ്ഞദിവസം പുലർച്ചെ അഞ്ചുമണിയോടെ മൂഴിക്കരയിലെ വീടിനുസമീപത്തെ റോഡിലാണ് സംഭവം. പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മണിക്കൂറുകൾക്കുശേഷം മരണപ്പെടുകയായിരുന്നു. തലശ്ശേരി പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു