കള്ളപ്പണമൊഴുകിയത് പിണറായി : സുരേന്ദ്രനെയും ജാനുവിനെയും വേട്ടയാടുന്നു: അബ്ദുള്ളക്കുട്ടി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 10 June 2021

കള്ളപ്പണമൊഴുകിയത് പിണറായി : സുരേന്ദ്രനെയും ജാനുവിനെയും വേട്ടയാടുന്നു: അബ്ദുള്ളക്കുട്ടികണ്ണൂർ: കേരളത്തിൽ കഴിഞ്ഞ  തെരഞ്ഞെടുപ്പ് കാലത്ത് കള്ളപ്പണമൊഴിവാക്കിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി പറഞ്ഞു.പാർട്ടി നേതാക്കളെ കള്ളക്കേസിൽ കുടുക്കുന്നതിൽ പ്രതിഷേധിച്ച് 
 കണ്ണുർ കലക്ടറേറ്റിന് മുൻപിൽ ബി.ജെ.പി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ജ്വാല സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുന്ന് കോടി രൂപ വീതമാണ് പിണറായി കളളപ്പണമായി ഒഴുകിയത്.ഈ പണത്തിൻ്റെ ഉറവിടം എവിടെയാണെന്ന് അന്വേഷിക്കണം' കിറ്റുകൊടുത്തും പെൻഷൻ കൊടുത്തു മല്ലപിണറായി വീണ്ടും അധികാരത്തിൽ വന്നത്.കൊലപാതക രാഷ്ട്രീയ കൊണ്ട് സംഘപരിവാർ പ്രസ്ഥാനത്തെ തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ കുഴൽപണ കേസിൽ ബി.ജെ.പി നേതാക്കളെ കുടുക്കാൻ ശ്രമിക്കുന്നത്. കഴിഞ്ഞ ഭരണത്തിൽ പിണറായിയും അദ്ദേഹത്തിൻ്റെ കൂട്ടാളികളും നടത്തിയ സ്വർണക്കടത്ത് കേസിലെ കള്ളക്കളികൾ പുറത്തു കൊണ്ടുവന്നതിനാണ് കെ.സുരേന്ദ്രനെ വേട്ടയാടുന്നത്.കൊടകരയിൽ നടന്നത് കവർച്ചയാണെന്നും അതിൽ സി.പി.എമ്മുമായി ബന്ധമുള്ളവരും പങ്കാളികളാണെന്നും അബ്' ദുള്ളക്കുട്ടി പറഞ്ഞു. സമരത്തിൽ ജില്ല പ്രസിഡൻ്റ് എൻ.ഹരിദാസ് അധ്യക്ഷനായി.നേതാക്കളായി ബിജു ഏള കുഴി, സലീന, യു.ടി ജയന്തൻ, കെ.കെ വിനോദ്കുമാർ അരുൺ കൈതപ്രം എന്നിവർ പങ്കെടുത്തു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog