കോവിഡ് : കേരളാ കൗമുദിയിലെ ഗ്രാഫിക് ഡിസൈനര്‍ അഭയരാജ് അന്തരിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 24 June 2021

കോവിഡ് : കേരളാ കൗമുദിയിലെ ഗ്രാഫിക് ഡിസൈനര്‍ അഭയരാജ് അന്തരിച്ചുതിരുവനന്തപുരം: കോവിഡ് ബാധയെ തുടര്‍ന്ന് കേരളാ കൗമുദിയിലെ ഗ്രാഫിക് ഡിസൈനര്‍ അന്തരിച്ചു. കേരളകൗമുദി തിരുവനന്തപുരം യൂണിറ്റിലെ ഗ്രാഫിക് ഡിസൈനറായിരുന്ന പേട്ട ലതിക നിവാസില്‍ അഭയരാജാണ് (33) ചികിത്സയിലിരിക്കെ നിംസ് ആശുപത്രിയില്‍ മരണമടഞ്ഞത്

പി.കെ. ബാബു-ലതിക ദമ്പതികളുടെ മകനാണ്. ഭാര്യ: മേഘ. മകള്‍: അനന്യ. സഹോദരങ്ങള്‍: അനൂപ്, കവിരാജ്. സംസ്‌കാരം മുട്ടത്തറ ശ്മശാനത്തില്‍ നടന്നു. നിരവധി മാധ്യമ പ്രവർത്തകരുടെ ജീവനാണ് കോവിഡ് മഹാമാരി കവർന്നു കൊണ്ടുപോയത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog