ദത്ത് ഗ്രാമത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് സഹായഹസ്തവുമായി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




 

ഇരിട്ടി: കൊവിഡ് മഹാമാരിവിതച്ച കൊടും ദുരിതത്തിനിടയിലും അതിജീവനത്തിൻ്റെ സന്ദേശവുമായി ദത്തു ഗ്രാമമായ വള്ളിയാട് കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനാവശ്യമായ പൾസ് ഓക്സീ മീറ്റർ , പി.പി. കിറ്റ് . ഗ്ലാസ് ഫേയ്സ് ഷീൽഡ്. സാനിറ്റൈസർ എന്നിവയടങ്ങിയ കിറ്റുകൾ കൈമാറി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് മാതൃകയായി.

ജീവകാരുണ്യ സേവന സന്നദ്ധ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടാണ് ഇരിട്ടി നഗരസഭയിലെ ആറാം വാർഡായ വള്ളിയാട് ഗ്രാമം ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് ദത്തെടുത്തത്.  ഇതിൻ്റെ ഭാഗമായാണ് പ്രദേശത്തെകൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാവശ്യമായ കിറ്റുകൾ കൈമാറിയത്.

വള്ളിയാട് നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ കെ. ഇ .ശ്രീജ വാർഡ് കൗൺസിലർ പി..രഘുവിന് കിറ്റുകൾ കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സന്തോഷ് കോയിറ്റി അധ്യക്ഷനായി എൻഎസ്എസ്. പ്രോഗ്രാം ഓഫീസർ ഇ.പി.അനീഷ്കുമാർ പദ്ധതി വിശദീകരിച്ചു.

 എൻ.എസ്.എസ് ലീഡർ സി.വി.ചൈതന്യ. വളണ്ടിയർമാരായ  അസിക അശോകൻ, കെ.സായന്ത്, കെ.സഹല. ആശാ വർക്കർ പി.പി.അനിതകുമാരി ,ജാഗ്രതാ സമിതി കൺവീനർ  സി.കെ.ശശിധരൻ  എന്നിവർ സംസാരിച്ചു



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha