സ്ത്രീധന പീഡനക്കേസ്സുകൾ;പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണം.കെ.എൻ.എം. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 23 June 2021

സ്ത്രീധന പീഡനക്കേസ്സുകൾ;പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണം.കെ.എൻ.എം.
കണ്ണൂർ:  നിരന്തരം ആവർത്തിക്കപ്പെടുന്ന സ്ത്രീധനപീഢനക്കേസുകളിലും ആത്മഹത്യകളിലും പ്രതികളായവരെ മാതൃകാപരമായി ശിക്ഷിക്കുക മാത്രമാണ്,
അത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലെന്ന്  കേരള നദ്‌വത്തുൽ മുജാഹിദീൻ,
കണ്ണൂർ ജില്ലാ  നേതൃ സംഗമം അഭിപ്രായപ്പെട്ടു. നിയമംമൂലം സ്ത്രീധനം നിരോധിക്കപ്പെട്ടുവെങ്കിലും, 
പല സമുദായങ്ങളിലും സ്ത്രീധനസമ്പ്രദായം നിലനിൽക്കുന്നത് ഗൗരവത്തോടെ കാണണം. നിരന്തര ബോധവൽക്കരണവും, നിതാന്ത ജാഗ്രതയുമാണ്  സ്ത്രീധന വിരുദ്ധ പോരാട്ടത്തിന് അകക്കാമ്പ്. വിവാഹത്തിൻ്റെ പവിത്രതയും സ്ത്രീയുടെ അഭിമാനവും പ്രകടമാക്കുന്ന പ്രചാരണങ്ങളാണ് സമൂഹത്തിൽ നടക്കേണ്ടതെന്നും  കെ.എൻ.എം അഭിപ്രായപ്പെട്ടു. 
സംഗമം സംസ്ഥാന സെക്രട്ടറി ഡോ: സുൽഫിക്കർ അലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി.കെ.ഇബ്രാഹിം ഹാജി അധ്യക്ഷനായിരുന്നു. 
ഡോ:എ.എ. ബഷീർ, പ്രൊഫ: അബ്ദുൽ ഖയ്യൂം പുന്നശ്ശേരി, ഇസ്ഹാഖലി കല്ലിക്കണ്ടി, സി.എച്ച്.ഇസ്മായിൽ ഫാറൂഖി, ഡോ:അബ്ദുറഹ്മാൻ കൊളത്തായി,ഫൈസൽ ദയാനഗർ, മർസൂഖ് മാട്ടൂൽ, അഹമ്മദ് പരിയാരം,
ടി.വി.അബ്ദുറഹ്മാൻ മാസ്റ്റർ,          അലി ശ്രീകണ്ഠപുരം, ഷഹനാസ റഷീദ്,  ശംസീർ കൈതേരി, ഹസ്സൻ കുഞ്ഞി അരിപ്പാമ്പ്ര, മുഹമ്മദ് നിഷാൻ, ഹാഷിം മാസ്റ്റർ.ടി.വി തുടങ്ങിയവർ സംസാരിച്ചു.

             

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog