കെ സുധാകരന്റെ സ്ഥാനോഹരണം - ഇൻകാസ് ആഘോഷിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 9 June 2021

കെ സുധാകരന്റെ സ്ഥാനോഹരണം - ഇൻകാസ് ആഘോഷിച്ചു


ദോഹ : കെ പി സി സി അധ്യക്ഷനായി നിയമിതനായ കെ സുധാകരന്റെ സ്ഥാനോഹരണത്തിൽ സന്തോഷം പങ്കിടുന്നതിനായി ഇൻകാസ് കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് ഭാരവാഹികൾ ഒത്തുകൂടി. ജില്ലാ പ്രസിഡണ്ട് ശ്രീരാജ് എം പി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും ആഘോഷിച്ചു. കേരളത്തിലെ കോൺഗ്രസ്സ് പ്രവർത്തകർ വളരെ നാളായി ആഗ്രഹിച്ച കാര്യത്തിനാണ് ഈ നിയമനത്തിലൂടെ  സാക്ഷാത്കാരമായത് എന്ന് ശ്രീരാജ് അഭിപ്രായപ്പെട്ടു. കെ പി സി സിയുടെ തലപ്പത്ത് കെ സുധാകരൻ എത്തിയതോടെ പ്രവർത്തകരുടെ ആത്മവിശ്വാസം പതിൻമടങ്ങ് ഉയർന്നിരിക്കുകയാണ് എന്ന് ജനറൽ സെകട്ടറി ജെനിറ്റ് ജോബ് പറഞ്ഞു. സെൻട്രൽ കമ്മിറ്റി ഉപദേശക സമിതി ചെയർമാൻ സുരേഷ് കരിയാട്, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് നിയാസ് ചെരിപ്പത്ത് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. അനീഷ് ബാബു മുഴപ്പിലങ്ങാട്, നിഹാസ് കോടിയേരി, മുബാറക്ക് അബ്ദുൾ അഹദ്, അബ്ദുൾ റഷീദ്, അഭിഷേക് മാവിലായി, മുഹമ്മദ് എടയന്നൂർ, ശിവാനന്ദൻ കൈതേരി, ജംനാസ് മാലൂർ, സന്തോഷ് ജോസഫ്, പ്രശോഭ് നമ്പ്യാർ, സുനിൽകുമാർ പയ്യന്നൂർ, മാലി മെരുവമ്പായി തുടങ്ങിയവർ സംബന്ധിച്ചു. ട്രഷറർ സഞ്ജയ് രവീന്ദ്രൻ ചടങ്ങിന് നന്ദി രേഖപെടുത്തി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog