മോട്ടോര്‍ വാഹന തൊഴിലാളികള്‍ പെട്രോള്‍ പമ്പിനു മുന്‍പില്‍ നില്‍പ്പ് സമരം നടത്തി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ മോട്ടോര്‍ വാഹന മേഖലയെ തകര്‍ക്കുന്നതില്‍ പ്രതിഷേധിച്ച്‌ മോട്ടോര്‍ വാഹന തൊഴിലാളികള്‍ പെട്രോള്‍ പമ്ബിന് മുന്‍പില്‍ നില്‍പ്പ് സമരം നടത്തി.
അന്യായമായ പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് പിന്‍വലിക്കുക, 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ റോഡില്‍ നിന്നും പിന്‍ വലിക്കുന്നതില്‍ ഇളവുകള്‍നല്‍കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഓട്ടോ ടാക്സി ഫെഡറേഷന്‍ (സി.ഐ.ടി.യു) പ്രവര്‍ത്തകര്‍ പ്രതിഷേധ സൂചകമായി നില്‍പ്പ് സമരം നടത്തിയത്.

കണ്ണൂര്‍ കാല്‍ടെക്സ് ജങ്ഷനു മുന്‍പിലെ പെട്രോള്‍ പമ്ബ് കവാടത്തില്‍ നടത്തിയ സമരം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.അശോകന്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍്റ് കെ.സുരേശന്‍, എം.വി പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha