അധികാരികളുടെ അറിയിപ്പിന് പുല്ല് വില നായിക്കാലി റോഡിൽ ഭാരമേറിയ വാഹനങ്ങളുടെ യാത്ര യഥേഷ്ടം.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മട്ടന്നൂർ :മണ്ണൂർ ഇരിക്കൂർ റോഡിൽ നായിക്കാലി ഭാഗത്ത് മണ്ണിടിച്ചിൽ മൂലം റോഡ് തകർന്നു വലിയ വാഹനങ്ങൾ നിരോധിച്ചിട്ടും ഇത് വഴിയുള്ള വലിയ ഭാരം കയറ്റിയുള്ള വാഹനങ്ങളുടെ യാത്രക്ക് കുറവൊന്നുമില്ല. കഴിഞ്ഞ ദിവസമാണ് ഇവിടെ യാത്ര നിരോധനം പുറപ്പെടുവിച്ചു കൊണ്ട് ജില്ലാ ഭരണകുടം ഉത്തരവ് ഇറക്കിയത് ഈ ഉത്തരവ് കാറ്റിൽ പറത്തിയാണ് മിക്ക വലിയ വാഹനങ്ങളും ഇത് വഴി യാത്ര ചെയ്യുന്നത്.

രണ്ടര വർഷത്തോളമായി ഈ റോഡിന്റെ പല ഇടങ്ങളും പൊട്ടിപൊളിഞ്ഞു യാത്രാക്ലേശം നേരിടുന്നത് ഇതിനിടയിലാണ് റോഡ് തകരുകയും കൂടി  ചെയ്തത് , നിരവധി ആക്ഷേപങ്ങൾ ഈ  റോഡിന്റെ നിർമ്മാണവുമായി ബന്ധപെട്ടു നാട്ടുകാർ  ഉന്നയിച്ചിട്ടുണ്ട് റോഡ് വികസനകമ്മിറ്റി വരെ രൂപീകരിക്കുന്ന അവസ്ഥ വരെ ഉണ്ടായി. റോഡ് പണിയുടെ മെല്ലെ പോക്കും കരാറുകാരനും ഉദ്യോഗസ്ഥരും ചേർന്ന് കാണിച്ച അലഭാവങ്ങളും റോഡിന്റെ ശോചനീയാവസ്ഥക്ക് കാരണമാണ്.

റോഡിന്റെ അവസ്ഥയെ കുറിച്ച് നിരന്തരം വാർത്തകൾ വരികയും കഴിഞ്ഞ ഗവർമെന്റിന്റെ കാലത്ത് മന്ത്രിയായിരുന്ന ജി സുധാകരന്റെ നിർദ്ദേശ പ്രകാരം ആറു മാസങ്ങൾക്കകം റോഡിന്റെ പ്രശ്നം പരിഹാരം കാണുമെന്നു നാട്ടുകാർക്ക് ഉറപ്പ് കൊടുത്തെങ്കിലും അതൊക്കെ ചുവന്ന വര പോലെ കെട്ടികിടക്കുകയാണ്, കഴിഞ്ഞ പ്രളയകാലത്താണ് പുഴയുടെ അരികിന്റെ സൈഡിൽ ഉള്ള റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണത്, ശേഷം ആറു കോടി രൂപയാണ് പാർശ്വഭിത്തിക്ക് മാത്രം അനുവദിച്ചത്
ഫോട്ടോ കടപ്പാട്  ഗ്രാമിക ന്യുസ് 


പക്ഷെ യാതൊരു പരിഹാരം നാളിതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല നിലവിലെ റോഡിന്റെ അവസ്ഥ എത്രയും പെട്ടന്ന് പരിഹരിക്കണം എന്നും വലിയ വാഹനങ്ങളെ കടത്തിവിടുന്നത് നിർത്താനുള്ള നടപടി അധികൃതർ എടുക്കണം എന്നുമാണ് നാട്ടുകാരുടെ അഭിപ്രായം.

റിപ്പോർട്ട്
നാസിം ടി കെ

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha