ശക്തമായ കാറ്റും മഴയും - അയ്യൻകുന്നിൽ വീട് തകർന്ന് ഗൃഹനാഥന് പരിക്ക് ആറളത്ത് നാല് വീടുകൾക്ക് നാശം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 17 June 2021

ശക്തമായ കാറ്റും മഴയും - അയ്യൻകുന്നിൽ വീട് തകർന്ന് ഗൃഹനാഥന് പരിക്ക് ആറളത്ത് നാല് വീടുകൾക്ക് നാശം


ഇരിട്ടി: മലയോരമേഖലയിൽ കാലവർഷം കലിതുള്ളിത്തുടങ്ങി. ചൊവ്വാഴ്ച  കനത്ത മഴയും കാറ്റും ഉണ്ടായതോടെ  അയ്യൻകുന്നിൽ  വീട് പുർണ്ണമായും തകർന്ന് ഗൃഹനാഥന് സാരമായി പരിക്കേറ്റു. വീട്ടിലുണ്ടായിരുന്ന കുട്ടിയടക്കം മൂന്ന് പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.  കാറ്റിൽ മരം വീണ് ആറളത്ത്  നാലു വീടുകൾ ഭാഗികമായി തകർന്നു. മേഖലയിൽ തുടരുന്ന കനത്ത മഴയെത്തുടർന്ന്   പുഴകളിലും തോടുകളിലും വെളളം ഉയർന്നു. 
കനത്ത മഴയിൽ അയ്യൻകുന്ന് വാണിയപ്പാറയിലെ കുറ്റികാട്ടുകുന്നേൽ ജോസഫിന്റെ വീടാണ് പുർണ്ണമായും തകർന്നത്.  മഴയിൽ വീടിന്റെ മേൽകൂര തകർന്ന് വീഴുകയായിരുന്നു. ഷീറ്റുകളും ജനൽ പാളികളും തെറിച്ചു വീണ്  ജോസഫിന്റെ മുഖത്തും കാലിനും സാരമായി  പരിക്കേറ്റു. അപകട സമയത്ത് വീട്ടിൽ ജോസഫിന്റെ ഭാര്യയും മകനും ചെറിയ കുട്ടിയും ഉണ്ടായിരുന്നെങ്കിലും ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.  പരിക്കേറ്റ ജോസഫ് ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ടി വി ഉൾപ്പെടെ വീട്ടുപകരണങ്ങളും നശിച്ചു.  അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ്  കുര്യാച്ചൻ പൈമ്പള്ളി കുന്നേൽ,വൈസ്. പ്രസിഡന്റ് ലിസിതോമസ്, അംഗങ്ങളായ മിനി വിശ്വനാഥൻ, സീമ സനോജ്, വില്ലേജ് ഓഫീസർ  മനോജ്കുമാർ എന്നിവർ സ്ഥലം സന്ദർശിച്ചു.
വാണിയപ്പാറ തുടിമരത്തും കാറ്റിൽ കനത്ത നാശനഷ്ടമുണ്ടായി .  കട്ടിൽ 200ഓളം നേന്ത്രവാഴകൾ  നിലം പൊത്തി. മറ്റ് വിളകൾക്കും നാശം നേരിട്ടു. വലിയ വീട്ടിൽ ജോസഫ്, മാത്യു വേലൻമാരിൽ, ജോയി പറപ്പള്ളിൽ എന്നിവരുടെ കൃഷിക്കാണ് നാശം നേരിട്ടത്.
മൂന്ന്  ദിവസമായി തുടരുന്ന കാറ്റും മഴയും ആറളം മേഖലയിലെ ജനജീവിതത്തെയും ബാധിച്ചു. വീശിയടിച്ച  കാറ്റിൽ റബർ മരങ്ങൾ കടപുഴകി വീണ് ചെടിക്കുളത്ത് മംഗലോടൻ അസ്മയുടെ വീട്  ഭാഗീകമായി തകർന്നു. പെരുംമ്പഴശിയിൽ പുതിയ വീട്ടിൽ ശോഭയുടെ വീടിന് മുകളിൽ മരം വീണ് നാശ നഷ്ടം ഉണ്ടായി. വിയ്റ്റ്‌നാമിൽ പെരുവംകുഴിയിൽ കദീജയുടെ വീടിന് മുകളിൽ റബർ മരങ്ങൾ കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. എടൂർ കാരാപ്പറമ്പിൽ ജോയി ചെറുവേലിയുടെ വീട് മരം വീണ് ഭാഗികമായി തകർന്നു  ആറളം പഞ്ചായത്ത് പ്രസിഡന്റ്  കെ.പി. രാജേഷ്, വൈസ്പ്രസിഡന്റ് ജെസി വാഴപ്പള്ളി, സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ ഇ.സി. രാജു, അംഗങ്ങളായ പി.ഷൈൻബാബു, ജെസി ഉമ്മിക്കുഴി തുടങ്ങിയവർ മേഖലയിൽ സന്ദർശനം നടത്തി.
 ഇരിട്ടി പഴയ പാലം പുഴയോരത്ത്  കൊയിലോട്ര കുഞ്ഞാമിനയുടെ വീട് മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായി. കഴിഞ്ഞ പ്രളയ കാലത്ത് വെള്ളം കയറിയിരുന്നു. വീടിന്റെ ഭിത്തിയിലും വിളളൽ  വീണിട്ടുണ്ട്. കൗൺസിലർ വി. പി. അബ്ദുൽ റഷീദ്,  സണ്ണി ജോസഫ് എം എൽ എ,  നഗരസഭ ചെയർപേഴ്‌സൻ കെ. ശ്രീലത ,  ഇബ്രാഹിം മുണ്ടേരി , വില്ലേജ് അധികൃതർ എന്നിവർ സന്ദർശിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog