മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ യുവാവിന്റെ നഗ്‌നതാ പ്രദര്‍ശനം, ചിത്രങ്ങൾ പുറത്തുവിട്ട് വിദ്യാർത്ഥികൾ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 27 June 2021

മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ യുവാവിന്റെ നഗ്‌നതാ പ്രദര്‍ശനം, ചിത്രങ്ങൾ പുറത്തുവിട്ട് വിദ്യാർത്ഥികൾകണ്ണൂര്‍: കണ്ണൂര്‍ മെഡിക്കല്‍ കോളേജ് വനിതാ ഹോസ്റ്റലിന് മുന്നില്‍ യുവാവിന്റെ നഗ്‌നതാപ്രദര്‍ശനം. കഴിഞ്ഞദിവസം രാവിലെ ഹോസ്റ്റലിന് മുന്നില്‍ യുവാവ് നടത്തിയ നഗ്‌നതാപ്രദര്‍ശനം ചിത്രീകരിച്ച് ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പുറത്ത് വിട്ടു.
ഈ മാസം മൂന്നാം തവണയാണ് ഹോസ്റ്റലിന് മുന്നില്‍ യുവാവ് നഗ്‌നത പ്രദര്‍ശിപ്പിക്കുന്നതെന്ന് വിദ്യാര്‍ത്ഥിനികള്‍ വ്യക്തമാക്കി. സ്‌കൂട്ടറിലാണ് ഇയാള്‍ വരുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

അതേസമയം യുവാവിന്റെ നഗ്‌നതാപ്രദര്‍ശനത്തെ കുറിച്ച് നിരവധി തവണ പരാതിപ്പെട്ടിട്ടും പോലീസ് നടപടി എടുക്കുന്നില്ലെന്നും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. ഹോസ്റ്റലിന് സമീപം സിസിടിവി ക്യാമറകള്‍ ഇല്ലാത്തതിനാല്‍ തെളിവ് ഇല്ലെന്നാണ് പോലീസ് പറഞ്ഞതെന്നും വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു.
ഇതിനിടെ വീണ്ടും ഇയാള്‍ നഗ്നതാ പ്രദര്‍ശനം തുടര്‍ന്നു. ഇതോടെ ഹോസ്റ്റല്‍ അന്തേവാസികള്‍ യുവാവിന്റെ നഗ്‌നതാപ്രദര്‍ശനം ചിത്രീകരിച്ച് പുറത്തുവിടുകയായിരുന്നു. നഗ്‌നതാപ്രദര്‍ശത്തില്‍ ഹോസ്റ്റല്‍ അധികാരികള്‍ക്കും കോളേജ് അധികൃതര്‍ക്കും പരാതി നല്‍കിയിരുന്നു എന്നും വിദ്യാര്‍ത്ഥിനികള്‍ കൂട്ടിച്ചേര്‍ത്തു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog