ഇന്ധന വിലയില്‍ ഇന്നും വര്‍ധന; കേരളത്തില്‍ പെട്രോള്‍ വില സെഞ്ച്വറിയിലേക്കടുക്കുന്നു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 6 June 2021

ഇന്ധന വിലയില്‍ ഇന്നും വര്‍ധന; കേരളത്തില്‍ പെട്രോള്‍ വില സെഞ്ച്വറിയിലേക്കടുക്കുന്നു


തിരുവനന്തപുരം | രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു.പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമായണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരം ജില്ലയില്‍ പെട്രോള്‍ ലിറ്ററിന് 97.01 രൂപയും ഡീസലിന് 92.34 രൂപയുമായി. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 95.13 രൂപയും ഡീസലിന് 90.57 രൂപയുമാണ് വില.കോഴിക്കോട് പെട്രോളിന് 95.38 രൂപയും ഡീസലിന് 90.73 രൂപയുമാണ്

രാജ്യത്തെ 135 ജില്ലകളിലെ പെട്രോള്‍ വില സെഞ്ചുറിയും കടന്നു കുതിക്കുകയാണ്. ഇവയിലേറെയും മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലുങ്കാന, ജമ്മു കശ്മീര്‍ സംസ്ഥാനങ്ങളിലാണ്.

നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം മേയ് നാലു മുതല്‍ 18 തവണയാണു വില കൂട്ടിയത്. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, ആസാം തിരഞ്ഞെടുപ്പിനായി 23 ദിവസം തുടര്‍ച്ചയായി പെട്രോള്‍, ഡീസല്‍ വില മരവിപ്പിക്കാനും മോദി സര്‍ക്കാര്‍ മറന്നില്ല. പെട്രോളിന്റെ വിലനിയന്ത്രണം 2010ലും ഡീസലിന്റേതു 2014ലും സര്‍ക്കാര്‍ ഉപേക്ഷിച്ചതിന്റെ മറവിലാണ് എണ്ണക്കമ്പനികള്‍ വിലകൂട്ടല്‍ പതിവാക്കിയത്. ഇന്ധന വില നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് നിതി ആയോഗ് ഉപാധ്യക്ഷന്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog