ആദ്യ പെൻഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ആയുർവേദ വകുപ്പ് ജീവനക്കാരൻ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 1 June 2021

ആദ്യ പെൻഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ആയുർവേദ വകുപ്പ് ജീവനക്കാരൻ

തില്ലങ്കേരി:ആദ്യ പെന്‍ഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി ആയുര്‍വേദ വകുപ്പ് ജീവനക്കാരന്‍. മെയ് 31നു തില്ലങ്കേരി ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ നിന്നും വിരമിച്ച അറ്റന്‍ഡര്‍ നാരായണന്‍ തോട്ടുംകരയാണ് തന്റെ ആദ്യ പെന്‍ഷനില്‍ നിന്ന് എണ്ണായിരത്തി അഞ്ഞൂറ് രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്. ഇതിന്റെ ചെക്ക് അദ്ദേഹം തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതിക്കു കൈമാറി.

2004 ല്‍ പാര്‍ട്ട് ടൈം ആയി ചുങ്കക്കുന്ന് ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ ജോലിയില്‍ പ്രവേശിച്ച നാരായണന്‍ തുടര്‍ന്ന് പേരാവൂര്‍, തളിപ്പറമ്പ്, മുഴക്കുന്ന് എന്നിവിടങ്ങളിലെ ആയുര്‍വേദ ഡിസ്പെന്‍സറികളില്‍ ജോലി ചെയ്തിട്ടുണ്ട്.2017ലാണ് അറ്റന്‍ഡര്‍ ആയി സ്വന്തം നാട്ടിലെ ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ എത്തുന്നത്. ജോലിയില്‍ പ്രവേശിക്കുന്നതിനു മുന്‍പ് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തകനും തില്ലങ്കേരി ദേശീയ ഗ്രന്ഥാലയത്തിന്റെ ലൈബ്രേറിയനും ആയിരുന്നു. തില്ലങ്കേരി ഗവ.

ആയുര്‍വേദ ഡിസ്പന്‍സറിയില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അണിയേരി ചന്ദ്രന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.രതീഷ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.വിമല, കെ.വി.ആശ, മെഡിക്കല്‍ ഓഫീസര്‍ ഡോ. അനീഷ് കുമാര്‍, ഫാര്‍മസിസ്റ്റ് ശ്രീജിത്ത് ആലക്കണ്ടി, പി. ടി എസ്. നളിനി. വി. സി. ആര്യ, സ്വാതി, അഭിജിത്ത് എന്നിവര്‍ സംബന്ധിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog