വാരം -ചാലാട് കെ.എൻ.എം. മദ്റസകളിൽ വിജ്ഞാനോത്സവംസംഘടിപ്പിച്ചു. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 22 June 2021

വാരം -ചാലാട് കെ.എൻ.എം. മദ്റസകളിൽ വിജ്ഞാനോത്സവംസംഘടിപ്പിച്ചു.

വാരം -ചാലാട്  കെ.എൻ.എം.   മദ്റസകളിൽ വിജ്ഞാനോത്സവം
സംഘടിപ്പിച്ചു.
 

കണ്ണൂർ: കെ.എൻ.എം. മദ്റസാ വിദ്യാഭ്യാസ ബോർഡിന് കീഴിൽ വാരം, ചാലാട് എന്നിവടങ്ങളിൽ 
പ്രവർത്തിക്കുന്ന  മദ്റസകളിൽ  പ്രവേശനോത്സവം  സംഘടിപ്പിച്ചു.
വാരം സലഫി മദ്റസാ പ്രവേശനോത്സവം മുൻ മന്ത്രിയും, കണ്ണൂർ നിയോജക മണ്ഡലം എം.എൽ.എ.യുമായ ശ്രീ.കടന്നപ്പള്ളി രാമചന്ദ്രനും, ചാലാട് മദ്റസ്സത്തുൽ മുജാഹിദീൻ പ്രവേശനോത്സവം കണ്ണൂർ മേയർ അഡ്വ: ടി.ഒ.മോഹനനും  ഉദ്ഘാടനം ചെയ്തു. ഓൺലൈൻ ആയാണ്  പരിപാടികൾ സംഘടിപ്പിച്ചത്.  വാരത്ത് മദ്റസാ  മാനേജ്മെൻറ് ഭാരവാഹികളായ മഹമ്മൂദ് വാരം,ഡോക്ടർ അബ്ദുസമദ് ,പി.ടി.എ. പ്രസിഡണ്ട് ഫാറൂഖ് മാസ്റ്റർ,ബുഷ്റ പടിക്കൽ തുടങ്ങിയവരും  ചാലാട്,  ഡിവിഷൻ കൗൺസിലർ  കെ.പി.റാഷിദ്, സദർ മുദരിസ് മിസാജ് സുല്ലമി, മാനേജർ മുഹമ്മദ് അശ്രഫ്, സലഫി ജുമാ മസ്ജിദ് സെക്രട്ടറി അബ്ദുറഷീദ് ടമ്മിട്ടോൺ, അബ്ദുൽ ഫത്താഹ്
തുടങ്ങിയവരും സംസാരിച്ചു. ഉദ്ഘാടന പരിപാടികൾക്ക് ശേഷം രണ്ട് സ്ഥലങ്ങളിലും  അതാത് മദ്റസാ വിദ്യാർത്ഥികളുടെ വിവിധ  കലാപരിപാടികളും ഉണ്ടായിരുന്നു. 

            റിപ്പോർട്ട് BY
              അലി ശ്രീകണ്ഠപുരം 
                

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog