വാക്സിൻ എടുത്ത മെഡിക്കൽ വിദ്യാർത്ഥിനിയുടെ മരണം; അന്വേഷണത്തിന് പ്രത്യേക സംഘങ്ങൾ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 15 June 2021

വാക്സിൻ എടുത്ത മെഡിക്കൽ വിദ്യാർത്ഥിനിയുടെ മരണം; അന്വേഷണത്തിന് പ്രത്യേക സംഘങ്ങൾ

പരിയാരം : കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിനി കോഴിക്കോട് സ്വദേശി മിത മോഹന്‍ (24) കോവിഡ് പ്രതിരോധ വാക്സീന്‍ എടുത്ത ശേഷം ചികിത്സയിലിരിക്കെ മരിച്ച സംഭവം പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും പ്രത്യേക സംഘങ്ങള്‍ അന്വേഷിക്കും.

പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവുണ്ടായെന്നു ബന്ധുക്കള്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയിലാണ് അന്വേഷണം. മെഡിക്കല്‍ കോളജ് പൊലീസ് അന്വേഷിച്ചിരുന്ന കേസ് പയ്യന്നൂര്‍ ഡിവൈഎസ്പിക്കു കൈമാറി. കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫിസറുടെ മേല്‍നോട്ടത്തില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു വിശദമായ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിലാണു കോഴിക്കോട് മാത്തോട്ടം അരക്കിണര്‍ കൃഷ്ണമോഹനത്തില്‍ മോഹനന്റെ മകള്‍ മിത മരിച്ചത്. വാക്സീന്‍ എടുത്ത ശേഷം ശരീരത്തില്‍ രക്തം കട്ടപിടിക്കുകയും രക്തത്തിലെ പ്ലേറ്റ്‍ലെറ്റ് അളവ് ക്രമാതീതമായി കുറയുകയും ചെയ്തായിരുന്നു മരണം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog