കൊട്ടേഷൻ, ലഹരി സംഘങ്ങൾക്കെതിരെ ജാഗ്രത സദസ്സ് :എസ് ഡി പി ഐ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Saturday, 26 June 2021

കൊട്ടേഷൻ, ലഹരി സംഘങ്ങൾക്കെതിരെ ജാഗ്രത സദസ്സ് :എസ് ഡി പി ഐകണ്ണൂർ: 
ജില്ലയിൽ വർധിച്ചു വരുന്ന കൊട്ടേഷൻ, ലഹരി സംഘങ്ങൾക്കെതിരെ വിപുലമായ കാംപയിൻ നടത്താൻ എസ് ഡി പി ഐ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജൂൺ 30ന് മണ്ഡലം കേന്ദ്രങ്ങളിൽ ജാഗ്രത സദസ്സുകൾ സംഘടിപ്പിക്കും. ഇത്തരം സംഘങ്ങളുടെ സാമൂഹ്യ ദ്രോഹ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി  ബ്രാഞ്ച് തലങ്ങളിൽ  ലഘു ലേഖ പ്രചാരണവും ജില്ലാ തലത്തിൽ വെർച്യുൽ മീറ്റിങ്ങും നടത്തും. ജനങ്ങളുടെ സൗര്യ ജീവിതത്തിന് തടസ്സമാകുന്ന തരത്തിൽ ഇത്തരം സംഘങ്ങളുടെ പ്രവർത്തനം വ്യാപകമായി കൊണ്ടിരിക്കുന്ന പക്ഷത്തലത്തിലാണ് പാർട്ടി ഇത്തരം കാംപയിനുമായി രംഗത്ത് വരുന്നതെന്ന് പാർട്ടി ജില്ലാ പ്രസിഡന്റ്‌ എ സി ജലാലുദ്ധീൻ വ്യക്തമാക്കി. ജനങ്ങളുടെ ജീവനും സ്വത്തും കവർന്നെടുക്കുന്ന സംഘങ്ങളായി ഇക്കൂട്ടർ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്.  ലഹരി വസ്തുക്കൾ ഉൾപ്പെടെ വ്യാപകമായി വിതരണം ചെയ്ത് പുതു തലമുറയെയും വിദ്യാർത്ഥികളെയും വഴി തെറ്റിക്കുകയും ക്രിമിനലിസത്തിലേക്ക് ആകർഷിക്കുകയുമാണെന്ന്  ജില്ലാ സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരേണ്ടതുണ്ട്.കൊട്ടേഷൻ ഗുണ്ടാ സംഘങ്ങൾക്കെതിരെ മുഖം നോക്കാതെ ശക്തമായ നടപടികൾ സ്വീകരിക്കാൻ പോലീസ് തയ്യാറവണം. പാർട്ടി നടത്തുന്ന കാംപയിൻ വിജയിപ്പിക്കുന്നതിന് ജനാധിപത്യ വിശ്വാസികൾ മുന്നോട്ട് വരണമെന്നും എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നതായും സെക്രട്ടറിയേറ്റ് യോഗം പ്രസ്താവനയിൽ വ്യക്തമാക്കി.  
              യോഗത്തിൽ ജില്ലാ പ്രസിഡന്റ്‌ എ സി ജലാലുദ്ധീൻ, ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ്, സെക്രട്ടറിമാരായ പി ടി വി ഷംസീർ, കെ ഇബ്രാഹിം, ജില്ലാ ട്രഷറർ എ ഫൈസൽ, സജീർ കീച്ചേരി,ഉമർ മാസ്റ്റർ  ആഷിക് അമീൻ എന്നിവർ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog