ഫസ്റ്റ് ബെല്‍ രണ്ടാം ഘട്ടം; ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 1 June 2021

ഫസ്റ്റ് ബെല്‍ രണ്ടാം ഘട്ടം; ടൈംടേബിള്‍ പ്രസിദ്ധീകരിച്ചുകൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. ജൂണ്‍ ഒന്ന് മുതലുള്ള ക്ലാസുകളുടെ ടൈംടേബിളാണ് കൈറ്റ് സിഇഓ കെ അന്‍വര്‍ സാദത്ത് പുറത്തുവിട്ടത്. അംഗണവാടി മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ ടൈം ടേബിളുകള്‍ പുറത്തുവിട്ടിട്ടുണ്ട്.

 

അംഗണവാടി കുട്ടികള്‍ക്കുള്ള 'കിളിക്കൊഞ്ചല്‍' ജൂണ്‍ ഒന്നു മുതല്‍ നാലു വരെ രാവിലെ 10.30 നു നടക്കും. ജൂണ്‍ ഏഴു മുതല്‍ 10 വരെയാണ് ഈ ക്ലാസുകള്‍ പുനസംപ്രേഷണം ചെയ്യുക. ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളുടെ ആദ്യ ട്രയല്‍ ക്ലാസുകള്‍ ജൂണ്‍ രണ്ട് മുതല്‍ നാല് വരെ നടക്കും. ജൂണ്‍ ഏഴു മുതല്‍ ഒമ്പത് വരെയും ജൂണ്‍ 10 മുതല്‍ 12വരെയും ഇവ പുനഃസംപ്രേഷണം ചെയ്യും. ഒന്നാം ക്ലാസുകാര്‍ക്ക് രാവിലെ 10നും രണ്ടാം ക്ലാസുകാര്‍ക്ക് 11നും മൂന്നാം ക്ലാസുകാര്‍ക്ക് 11.30നുമാണ് ക്ലാസുകള്‍. നാലാം ക്ലാസിന് ഉച്ചക്ക് ഒന്നരയ്ക്കും, അഞ്ചാം ക്ലാസിന് ഉച്ചക്ക് 2നും ക്ലാസുകള്‍ നടക്കും. ആറ് (2.30), ഏഴ് (03.00), എട്ട് (3.30) എന്നിങ്ങനെയാണ് ക്ലാസുകള്‍ നടക്കുക. ഒന്‍പതാം ക്ലാസിന് നാല് മണിക്കും നാലരയ്ക്കും ഓരോ ക്ലാസുകള്‍ വീതമുണ്ട്. പത്താം ക്ലാസിന് മൂന്ന് ക്ലാസുകളുണ്ട്. ഉച്ചയ്ക്ക് 12.00 മുതല്‍ 01.30 വരെയാണ് ക്ലാസുകള്‍.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog