കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ഇന്ധനവിലക്കൊള്ള : മട്ടന്നൂർ പെട്രോൾ പമ്പിന് മുന്നിൽ കെ.എസ്.യു വിന്റെ ബാറ്റ് വീശി പ്രതിഷേധം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



മട്ടന്നൂർ : ദിനംപ്രതി കുതിച്ചുയരുന്ന പെട്രോൾ - ഡീസൽ വിലവർധനവിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് എതിരെ പെട്രോൾ പമ്പിൽ ക്രിക്കറ്റ്‌ കളിച്ച് കെ.എസ്.യു പ്രതിഷേധം. സംസ്ഥാനത്ത് പലയിടങ്ങളിലും 100 രൂപയിൽ എത്തി നിൽക്കുന്ന പെട്രോൾ വില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു എന്ന ആശയത്തിലുള്ള മുദ്രാവാക്യം വിളികൾക്ക് ഒപ്പമായിരുന്നു ബാറ്റ് വീശൽ. പ്രതിഷേധം കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹരികൃഷ്ണൻ പാളാട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ സൽമാനുൽ ഫാരിസ്, അമൽ നടുവാനാട്, മുഹമ്മദ്‌ റാസിൽ, യാസീൻ. ടി തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha