മട്ടന്നൂർ മണ്ഡല വികസനത്തിന് മാസ്റ്റർപ്ലാൻ: കെ.കെ. ശൈലജ ടീച്ചർ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 15 June 2021

മട്ടന്നൂർ മണ്ഡല വികസനത്തിന് മാസ്റ്റർപ്ലാൻ: കെ.കെ. ശൈലജ ടീച്ചർമട്ടന്നൂർ: മട്ടന്നൂർ മണ്ഡലത്തിൻ്റെ തുടർ വികസനത്തിന് മാസ്റ്റർപ്ലാൻ തയ്യാറാക്കുമെന്നും സ്പെഷ്യാലിറ്റി ആശുപത്രിയുടെ നിർമ്മാണം പൂർത്തിയാക്കി പ്രവർത്തനം ആരംഭിക്കുന്നതോടെ നിലവിലുള്ള ഗവ. ആശുപത്രികെട്ടിടം പൊതുജനാരോഗ്യ സേവനകേന്ദ്രമാക്കുമെന്നും കെ.കെ. ശൈലജ ടീച്ചർ എം.എൽ.എ അഭിപ്രായപ്പെട്ടു.
കേരള റിപ്പോർട്ടേർസ് ആന്റ് മീഡിയ പേഴ്സൺസ് യൂണിയൻ മട്ടന്നൂർ മേഖലാകമ്മിറ്റി അംഗങ്ങൾക്കുള്ള കുടവിതരണം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ചെറുനഗരങ്ങളുടെ പരിഷ്കരണത്തിന് പദ്ധതി തയ്യാറാക്കുവാൻ വിദഗ്ദ്ധരെ ചുമതലപ്പെടുത്തുമെന്നും ശൈലജ ടീച്ചർ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ കെ.പി. അനിൽകുമാർ അധ്യക്ഷതവഹിച്ചു. ചിസ്നീഷ് കാക്കര, ബാവ മട്ടന്നൂർ, എം.വി. ലനീഷ് എന്നിവർസംസാരിച്ചു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog