വിദ്യാര്‍ത്ഥികളെ ലൈംഗികമായി അതിക്രമിച്ച സംഭവം;സിപിഎം പ്രാദേശിക നേതാവിനെതിരെ പോക്സോ കേസെടുത്തു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 1 June 2021

വിദ്യാര്‍ത്ഥികളെ ലൈംഗികമായി അതിക്രമിച്ച സംഭവം;സിപിഎം പ്രാദേശിക നേതാവിനെതിരെ പോക്സോ കേസെടുത്തു

കണ്ണൂര്‍: കണ്ണൂര്‍ മയ്യിലില്‍ വിദ്യാര്‍ത്ഥികളെ ലൈംഗികമായി അതിക്രമിച്ച സംഭവത്തില്‍ സിപിഎം പ്രാദേശിക നേതാവിനെതിരെ പോക്സോ കേസെടുത്തു. കുറ്റ്യാട്ടൂര്‍ സിപിഎം ബ്രാ‌ഞ്ച് സെക്രട്ടറി പ്രശാന്തനെതിരെയാണ് കേസെടുത്തത്. പൊലീസ് കേസെടത്തതിന് പിന്നാലെ ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സിപിഎം അറിയിച്ചു.

രണ്ടര മാസം മുമ്ബാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ ആളില്ലാത്ത സമയത്താണ് പ്രശാന്തന്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ വിളിച്ചുവരുത്തിയത്. വിദ്യാര്‍ത്ഥിയോട് ലൈംഗീക ചുവയോടെ സംസാരിക്കാന്‍ തുടങ്ങിയതോടെ, കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയോടി. അച്ഛനോടും അമ്മയോടും കാര്യം പറഞ്ഞു. രണ്ടാഴ്ചകള്‍ക്ക് ശേഷം പ്രദേശത്തെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെയും ഇയാള്‍ സമാനമായി
പീഡിപ്പിക്കാന്‍ ശ്രമിച്ചു.

പ്രശാന്തന്‍റെ അതിക്രമങ്ങള്‍ അറിഞ്ഞ നാട്ടുകാരനാണ് ചൈല്‍ഡ് ലൈനിനെ ബന്ധപ്പെട്ട് വിവരം പറഞ്ഞത്.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടികളുടെ വീട്ടിലെത്തി മൊഴിയെടുത്തു. ഇതിന്‍റെ അടിസ്ഥാനത്തിലാണ്
രണ്ട് ദിവസം മുമ്ബ് മയ്യില്‍ പൊലീസ് പ്രശാന്തനെതിരെ പോക്സോ കേസ് എടുത്തത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog