ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ട 60,000 പേരുടെ പേരുകൾ ഇന്ന് പ്രഖ്യാപിക്കും; അപേക്ഷിച്ചത് 5.40 ലക്ഷം പേർ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 25 June 2021

ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ട 60,000 പേരുടെ പേരുകൾ ഇന്ന് പ്രഖ്യാപിക്കും; അപേക്ഷിച്ചത് 5.40 ലക്ഷം പേർ


റിയാദ് :ഈ വർഷത്തെ ഹജ്ജ് കർമം നടത്തുന്നതിനായി തെരഞ്ഞെടുക്കപ്പെടുന്ന 60,000പേരുടെ പേരുകൾ പ്രഖ്യാപിക്കുന്ന നടപടികൾക്ക് ഇന്ന് തുടക്കം. ഹജ്ജ്​ രജിസ്​​ട്രേഷനുള്ള രണ്ടാംഘട്ട നടപടികൾ വെള്ളിയാഴ്​ച മുതൽ ആരംഭിക്കുമെന്ന്​ ഹജ്ജ്​ ഉംറ മന്ത്രാലയം അറിയിച്ചു. അപേക്ഷ സ്വീകരിച്ചതായി ​സന്ദേശം ലഭിച്ചവരാണ്​ പാക്കേജ്​ തെരഞ്ഞെടുക്കുന്നതടക്കമുള്ള​ രണ്ടാംഘട്ട നടപടികൾ പൂർത്തിയാക്കേണ്ടത്​.

 വെള്ളിയാഴ്​ച ഉച്ചക്ക്​ ഒരു മണിക്കാണ്​ രണ്ടാംഘട്ട നടപടികൾ ആരംഭിക്കുക. ഹജ്ജിന്​ തെരഞ്ഞെടുത്ത ആളുകളുടെ പേരുകൾ പ്രഖ്യാപിക്കുന്ന ഘട്ടമാണിത്​.

 പാക്കേജുകൾ തെരഞ്ഞെടുക്കുന്നതിനും നിശ്ചിത ഫീസ്​ അടക്കുന്നതിനും ബാക്കി നടപടികൾ പൂർത്തിയാക്കുന്നതിനും തെരഞ്ഞെടുക്കപ്പെടുന്നവരുടെ ​മൊബൈലുകളിലേക്ക്​ ടെക്​സ്​റ്റ്​ സന്ദേശങ്ങൾ അയക്കും. ബുധനാഴ്​ച രാത്രി 10​നാണ്​​ ആദ്യഘട്ട രജിസ്​ട്രേഷൻ നടപടികൾ അവസാനിച്ചത്​.

 പത്ത് ദിവസം നീണ്ടു നിന്ന ആദ്യഘട്ട രജിസ്​ട്രേഷൻ കാലയളവിൽ 5,40,000 ​​പേർ രജിസ്​റ്റർ ചെയ്​തതായാണ്​ വിവരം. ഇതിൽ 59 ശതമാനം പുരുഷന്മാരും 41 ശതമാനം സ്​ത്രീകളുമാണ്​. 38 ശതമാനം 31 നും 40 നുമിടയിൽ പ്രായമുള്ളവരും 26 ശതമാനം 21 നും 30 നുമിടയിൽ പ്രായമുള്ളവരും 20 ശതമാനം 41നും 50 നുമിടയിൽ പ്രായമുള്ളവരും 11 ശതമാനം 51 നും 60നുമിടയിൽ പ്രായമുള്ളവരും മൂന്ന്​ ശതമാനം 20 വയസ്സിനു മുകളിലുള്ളവരും രണ്ട്​​ ശതമാനം 60 വയസ്സിനു മുകളിലുള്ളവരുമാണ്​.

 കോവിഡ്​ സാഹചര്യത്തിൽ ആഭ്യന്തര തീർത്ഥാടകർക്ക്​ മാത്രമാക്കിയ ഇത്തവണത്തെ ഹജ്ജ്​ കർമത്തിന്​ പൗരന്മാരിൽ നിന്നും രാജ്യത്തെ വിദേശികളിൽ നിന്നും 60,000 പേർക്കാണ്​ അവസരം നൽകുന്നത്​. ആദ്യം രജിസ്റ്റർ ചെയ്തവർക്ക് മുൻഗണ ലഭിക്കില്ലെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച്​ വർഷത്തിനിടയിൽ ഹജ്ജ്​ കർമം നടത്താത്തവർക്ക് മുൻഗണന നൽകുമെന്ന് ഹജ്ജ്​ ഉംറ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

 രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുത്തവരോ, കോവിഡ് ആദ്യ ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞവരോ, കോവിഡ് മുക്തരായവരോ ചെയ്തവർക്കായിരിക്കും ഇത്തവണ ഹജ്ജ് കർമം നിർവഹിക്കാനുള്ള അവസരം ലഭിക്കുക.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog