രാജ്യത്ത് 50,040 പേര്‍ക്ക് കൂടി കോവിഡ്; രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവ് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 27 June 2021

രാജ്യത്ത് 50,040 പേര്‍ക്ക് കൂടി കോവിഡ്; രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവ്


രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവ്. 24 മണിക്കൂറിനിടെ 50,040 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ ഇത് 48,698 ആയിരുന്നു. ഇന്നലെ 1183 മരണമാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ ഇന്ന് മരണസംഖ്യ 1248 ആയി ഉയര്‍ന്നു.

64,818 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ഇതോടെ, 5,95,565 പേരാണ് ഇനി ചികിത്സയില്‍ തുടരുന്നത്. തുടര്‍ച്ചയായ 45ാം ദിവസമാണ് രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തി സ്ഥിരീകരിക്കുന്നത്.

രാജ്യത്ത് ആകെ കോവിഡ് ബാധിച്ചത് 3.02 കോടി ജനങ്ങള്‍ക്കാണ്. ഇതില്‍ 3.95 ലക്ഷം പേരാണ് മരണത്തിന് കീഴടങ്ങിയത്. കേരളത്തിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ 12,118 പേര്‍ക്ക് കേരളത്തില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്രയില്‍ 9812ഉം തമിഴ്‌നാട്ടില്‍ 5415ഉം കേസുകളാണ് സ്ഥിരീകരിച്ചത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog