ചൊവ്വ ഹയർ സെക്കണ്ടറി സ്കൂളിലെ 45 വിദ്യാർത്ഥികൾ ഇനി പഠിക്കും സോയാ ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ മൊബൈൽ ഫോണുകളിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ: ചൊവ്വ ഹയർ സെക്കണ്ടറി സ്കൂളിലെ 45 നിർധനരായ വിദ്യാർത്ഥികൾക്ക് സോയാ ചാരിറ്റബിൾ ട്രസ്റ്റ് ഓൺലൈൻ പഠ നാവശ്യത്തിനായി മൊബൈൽ ഫോണുകൾ വിതരണം ചെയ്തു.

 ചൊവ്വാഴ്ച്ച രാവിലെ 11 മണിയോടെ സ്കൂളിൽ വച്ചു നടന്ന ചടങ്ങിൽ സോയാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേർഴ്സൺ ഡോ. ഷമ മുഹമ്മദ് ഫോണുകൾ വിതരണം ചെയ്തു. പ്രധാനാധ്യാപകൻ ശ്രീ. കെ. കെ വിനോദ്  സ്വാഗതം പറഞ്ഞു. പ്രിൻസിപ്പാൾ ശ്രീ. സി. ദേവരാജ് ആശംസകൾ നേർന്നു. പി ടി എ പ്രസിഡന്റ് ശ്രീ. കെ. വി. രാജു അധ്യക്ഷനായി. പ്രിൻസിപ്പാൾ ഡോ: ഷമ മുഹമ്മദിന് ഉപഹാരം നൽകി. സ്കൂൾ അധ്യാപിക ശ്രീ. ഇ. മിനി ടീച്ചർ ചടങ്ങിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു.

ഐ ടി അറ്റ്‌ സ്കൂൾ പദ്ധതി മുഖേന ലഭ്യമായ ക്യാമറ, പ്രൊജക്ടർ, മറ്റ് നൂതന പഠനോപകരണങ്ങൾ എന്നിവ ഉപയോഗിച്ച് ഗൂഗിൾ മീറ്റ് വഴിയുള്ള ക്ലാസ്സുകൾ സ്കൂളിൽ ആരംഭിച്ചു കഴിഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha