ബിജെപി പ്രവർത്തകരെ ആക്രമിക്കാൻ പദ്ധതി: ബോംബ് പൊട്ടിത്തെറിച്ച്‌ 3 തൃണമൂല്‍ പ്രവര്‍ത്തകര്‍ക്ക് പരിക്ക് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 28 June 2021

ബിജെപി പ്രവർത്തകരെ ആക്രമിക്കാൻ പദ്ധതി: ബോംബ് പൊട്ടിത്തെറിച്ച്‌ 3 തൃണമൂല്‍ പ്രവര്‍ത്തകര്‍ക്ക് പരിക്ക്


 

കൊൽക്കത്ത: ബോംബ് നിര്‍മ്മിക്കുന്നതിനിടെ പൊട്ടിത്തെറിച്ച്‌ മൂന്ന് തൃണമൂല്‍ കോൺഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയില്‍ ഉച്ചയോടെയായിരുന്നു സംഭവം. പരിക്കേറ്റ മൂന്ന് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒഴിഞ്ഞ സ്‌കൂൾ കെട്ടിടത്തിലായിരുന്നു പ്രവർത്തകർ ബോംബ് നിർമ്മിച്ചിരുന്നത്. ഇതിനിടെ ബോംബ് നിർമ്മാണത്തിനായി എത്തിച്ച സ്‌ഫോടക വസ്തു അബദ്ധത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. ഉച്ചത്തിലുള്ള ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ഉടനെ വിവരം പോലീസിനെയും അറിയിച്ചു. പേലീസെത്തി സംഭവ സ്ഥലത്ത് പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നാണ് വിവരം. ഇവരുടെ മൊഴിയെടുക്കും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog