ജൂൺ 30: എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി കലക്ട്രേറ്റിനു മുന്നിൽ അവകാശ ദിനാചരണ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു: - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 30 June 2021

ജൂൺ 30: എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി കലക്ട്രേറ്റിനു മുന്നിൽ അവകാശ ദിനാചരണ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു:

.................................................
30. 6. 2021
കണ്ണൂർ
എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ ജില്ലാ ഭരണകേന്ദ്രങ്ങളിൽ നടന്ന പരിപാടിയോടനുബന്ധിച്ച് കണ്ണൂർ കലക്ട്രേറ്റിനു മുന്നിൽ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. ദുരന്തബാധിതർക്ക് സുപ്രീം കോടതി വിധി പ്രകാരമുള്ള നഷ്ടപരിഹാരം നൽകുക, ജില്ലയിൽ തന്നെ മതിയായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുക, സർക്കാർ വാക്കുപാലിക്കുക എന്നീ ആവശ്യങ്ങളുയർത്തിയാണ് ഐക്യദാർഢ്യ സംഗമം നടന്നത്. 
ഐക്യദാർഢ്യ സംഗമം പ്രമുഖ സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തകൻ ഡോ.ഡി.സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.
'പണം വാങ്ങി നടത്തുന്ന പoനങ്ങൾ അനുസരിച്ചാണ് കലക്ടർ ദുരന്തബാധിതർക്കെതിരെ സംസാരിക്കുന്നത്. ദുരന്തം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച ഒന്നാണ്. പൂർണ പുനരധിവാസം നടത്തേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. നാട്ടുകാർക്ക് ആവശ്യമില്ലാത്ത കെ റെയിൽ പോലുള്ളവയ്ക്ക് കോടിക്കണക്കിന് ചെലവാക്കാൻ തയ്യാറായ സർക്കാറിന് എൻഡോസൾഫാൻ ദുരന്തബാധിതർക്കാവശ്യമായ ചികിത്സക്കോ നഷ്ട പരിഹാരത്തിനോ  പുനരധിവാസത്തിനോ പണമില്ലെന്ന് പറയുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.' ഉദ്ഘാടനം പ്രസംഗത്തിൽ ഡോ ഡി സുരേന്ദ്രനാഥ് അഭിപ്രായപ്പെട്ടു.
അഡ്വ.കസ്തൂരി ദേവൻ അധ്യക്ഷനായി. സുൽഫത്ത് ടീച്ചർ,
കെ.കെ സുരേന്ദ്രൻ (എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ് ) ജില്ല സെക്രട്ടറി), പി.പി അബൂബക്കർ(സി.പിഐ എം എൽ റെഡ്സ്റ്റാർ ജില്ലാ കമ്മിറ്റിയംഗം ), ദേവദാസ്, സി.ശശി, മണിലാൽ, രശ്മി രവി (അഖിലേന്ത്യാ മഹിളാ സാംസ്കാരിക സംഘടന ജില്ല സെക്രട്ടറി), 
എന്നിവർ ഐക്യദാർഢ്യ പ്രസംഗങ്ങൾ നടത്തി. പൊതുപ്രവർത്തകൻ രാജേഷ് വാര്യർ ഐക്യദാർഢ്യ കവിത അവതരിപ്പിച്ചു.

അഡ്വ.പി.സി വിവേക് സ്വാഗതവും മേരി എബ്രഹാം നന്ദിയും പറഞ്ഞു.

വാർത്ത നൽകുന്നത്
വിവേക് പി സി
9946252527

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog