വാർത്തകൾ രസകരമായി വീക്ഷിക്കുന്നു, 3 കൊല്ലമായി താൻ സിപിഎമ്മിലോ ഡിവൈഎഫ്‌ഐയിലോ ഇല്ല: അർജുൻ ആയങ്കി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 25 June 2021

വാർത്തകൾ രസകരമായി വീക്ഷിക്കുന്നു, 3 കൊല്ലമായി താൻ സിപിഎമ്മിലോ ഡിവൈഎഫ്‌ഐയിലോ ഇല്ല: അർജുൻ ആയങ്കി

 


കണ്ണൂര്‍: ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഏർപ്പെടുന്ന ഒരാള്‍ക്കും സിപിഎമ്മില്‍ സ്ഥാനമുണ്ടാകില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ വ്യക്തമാക്കിയതിന് പിന്നാലെ അർജുൻ ആയങ്കിയുടെ ഫേസ്‌ബുക്ക് പേജിലും ന്യായീകരണ പോസ്റ്റ് എത്തി. താൻ മൂന്ന് കൊല്ലത്തിലധികമായി സിപിഎമ്മിന്റെയോ ഡിവൈഎഫ്‌ഐയുടെയോ മെമ്പർഷിപ്പിലോ പ്രവർത്തന മേഖലയിലോ ഇല്ലാത്തയാളാണ്‌ എന്നാണു അർജുൻ ആയങ്കി ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നത്.

പോസ്റ്റിന്റെ പൂർണ്ണരൂപം:

മൂന്ന് കൊല്ലത്തിലധികമായി സിപിഎമ്മിന്റെയോ ഡിവൈഎഫ്‌ഐയുടെയോ മെമ്പർഷിപ്പിലോ പ്രവർത്തന മേഖലയിലോ ഇല്ലാത്തയാളാണ്‌ ഞാൻ
യാതൊരുവിധ ആനുകൂല്യങ്ങളും പ്രതീക്ഷിക്കാതെ ഇഷ്ട്ടപ്പെടുന്ന പ്രസ്ഥാനത്തിന്റെ ആശയ പ്രചാരണം വ്യക്തിപരമായി നടത്തുന്നു എന്നതുകൊണ്ട് എനിക്കെതിരെയുള്ള ഏതെങ്കിലും ആരോപണങ്ങൾക്ക് മറുപടി പറയാൻ ആ പാർട്ടി ബാധ്യസ്ഥരല്ല.

എന്റെ സോഷ്യൽ മീഡിയ ഇടപെടലുകൾ എന്റെ വ്യക്തിപരമായ ഇഷ്ട്ടമാണ്.
മാധ്യമങ്ങൾ പടച്ചുവിടുന്ന അർദ്ധസത്യങ്ങൾ വളരെ രസകരമായി വീക്ഷിക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായി നിരപരാധിത്വം തെളിയിക്കുന്നത് വരെ ക്ഷമിക്കുക.
കൂടുതൽ കാര്യങ്ങൾ വഴിയേ പറയാം

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog