കർണ്ണാടവനമേഖല കേന്ദ്രീകരിച്ച് കേരളത്തിലേക്ക് മദ്യക്കടത്ത് : 25 ലിറ്റർ വിദേശമദ്യവുമായി കാലാങ്കി സ്വദേശി പിടിയിൽ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 10 June 2021

കർണ്ണാടവനമേഖല കേന്ദ്രീകരിച്ച് കേരളത്തിലേക്ക് മദ്യക്കടത്ത് : 25 ലിറ്റർ വിദേശമദ്യവുമായി കാലാങ്കി സ്വദേശി പിടിയിൽ

ഇരിട്ടി: കർണാടകത്തിൽ  നിന്ന് കേരളത്തിലേക്കു കടത്തിയ 25 ലിറ്റർ  മദ്യവുമായി ഉളിക്കൽകാലാങ്കി സ്വദേശിയായ മധ്യവയസ്കനെ ഉളിക്കൽ പൊലിസ് പിടികൂടി. കർണ്ണാടകയിൽ നിന്നും വനാന്തരത്തിലൂടെ മാട്ടറ വനാതിർത്തിയിലെത്തിച്ച് വിൽപ്പനയ്ക്കായി ഉളിക്കൽ ഭാഗത്തേക്ക് കൊണ്ടുവരുന്നതിനിടെയാണ് മാട്ടറ കാലാങ്കിയിലെ പുതുശ്ശേരി വക്കൻ എന്നവർഗ്ഗീസിനെ (56) ഉളിക്കൽ പ്രിൻസിപ്പൽ എസ്.ഐ പ്രജീഷിൻ്റെ നേതൃത്വത്തിൽ എ.എസ്.ഐ രജിത്ത്,  സീനിയർ സിവിൽ പൊലിസ് ഓഫിസർ രാജീവ്‌, പ്രഭാകരൻ, സി. പി.ഒ മാരായ റിജേഷ്, പി. അനൂപ്, ഷാജി എന്നിവരുൾപ്പെട്ട പൊലിസ് സംഘം പിടികൂടിയത് ഇയാളിൽ നിന്നും 25 ലിറ്റർ മദ്യം ഉൾപ്പെടുന്ന 133 കുപ്പി കർണ്ണാടക വിദേശമദ്യവും പിടിച്ചെടുത്തു.

അധികൃതരുടെ കണ്ണുവെട്ടിച്ച് കർണാടക  വനത്തിലൂടെ കർണ്ണാടക വിദേശമദ്യം  കാലാങ്കി മേഖലയിൽ  എത്തിച്ച ശേഷം  വാഹനങ്ങളിൽ  വിവിധ  ഭാഗങ്ങളിലേക്ക് വിൽപ്പനയ്ക്കെത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായവർഗ്ഗീസെന്ന് പോലിസ് അറിയിച്ചു.

റിപ്പോർട്ട്: krc. kuttave


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog