22 കാരനെന്ന് തെറ്റ് ധരിപ്പിച്ച്, പെൺകുട്ടിയുടെ ന​ഗ്ന ചിത്രങ്ങൾ കൈക്കലാക്കി 45 കാരൻ പിടിയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



പാലക്കാട്: ചാലിശ്ശേരിയിൽ 16 വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ 45 വയസുകാരൻ പോലീസ് പിടിയിൽ. എറണാകുളം പൂജാരി വളപ്പിൽ സ്വദേശി ദീലിപ് കുമാർ (45) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. സംഭവത്തെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ സോഷ്യൽ മീഡിയ വഴി പെൺകുട്ടി ഭീഷണിയ്ക്ക് വിധേയമായിട്ടുണ്ടെന്ന് കണ്ടെത്തി. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദീലിപ് കുമാർ ഇൻസ്റ്റഗ്രാമിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി 22 കാരനെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച്‌ പ്രണയം നടിച്ച്‌ പെൺകുട്ടിയുടെ നഗ്‌ന ചിത്രങ്ങൾ കൈക്കലാക്കുകയും, ഇതുപയോഗിച്ച്‌ പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയതായും പോലീസ് കണ്ടെത്തിയത്. ഇതേത്തുടർന്നാണ് 16 വയസുകാരി ആത്മഹത്യ ചെയ്തത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha