മട്ടന്നൂർ ശിവപുരത്ത് നിന്നും 1700ലിറ്റർ വാഷ് പിടികൂടി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 10 June 2021

മട്ടന്നൂർ ശിവപുരത്ത് നിന്നും 1700ലിറ്റർ വാഷ് പിടികൂടിമട്ടന്നൂര്‍: 
മട്ടന്നൂര്‍ റെയ്ഞ്ചിലെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അനു ബാബുവിന്റെ നേതൃത്വത്തില്‍ ശിവപുരം ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ 1700 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി വന്‍ വാറ്റു കേന്ദ്രം തകര്‍ത്തു. പിടിച്ചെടുത്ത വാഷ് എക്‌സൈസ് സംഘം നശിപ്പിച്ചു. ലോക്ക് ഡൗണില്‍ ഈ മേഖലയില്‍ വ്യാജവാറ്റ് സംഘം സജീവമാണെ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍മാരായ പി വി സുലൈമാന്‍, കെ ആനന്ദ കൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ വി എന്‍ സതീഷ്, എം പി ഹാരിസ്, ടി ഒ വിനോദ്, പി രാഗില്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ കെ എസ് സോഷ്‌ന പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog