സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമായേക്കും; 12 ജില്ലകളിൽ യെല്ലോ അലേർട്ട് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 13 June 2021

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമായേക്കും; 12 ജില്ലകളിൽ യെല്ലോ അലേർട്ട്


Kerala, rainy season

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമായേക്കുമെന്ന് മുന്നറിയിപ്പ്. 12 ജില്ലകളിൽ യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചു. പാലക്കാടും വയനാടും ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിൽ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിർദ്ദേശമുണ്ട്. കേരള, ലക്ഷദ്വീപ് തീരത്ത് 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. 16 വരെ കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നാണ് നിര്‍ദ്ദേശം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog