തലശ്ശേരി - മൈസൂർ റെയിൽവേ, മൈസൂർ- കോഴിക്കോട് NH ടൂറിസത്തിന് കുതിപ്പേകും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo






വയനാട്: നിർദ്ദിഷ്ട തലശ്ശേരി - വയനാട് - കൂർഗ് - മൈസൂർ റെയിൽ ലൈനും ഭാരത് മാലപദ്ധതിയിൽ നിർദ്ദേശിച്ചിരിക്കുന്ന മൈ സ്കർ - കുട്ട - മാനന്തവാടി - മലപ്പുറം ( കോഴിക്കോട്) ദേശീയപാതയും യാഥാർത്ഥ്യമാകുന്നത് വയനാട്, കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളുടെയും കർണാടക കൂർഗ് പ്രദേശത്തിന്റെയും ടൂറിസം സന്ധ്യതകൾക്ക് വൻ ഉത്തേജനം നല്കുമെന്നും ആയതിനാൽ രണ്ടാം പിണറായി സർക്കാർ ഇക്കാര്യത്തിന് സത്വര പ്രാധാന്യം നല്കണമെന്നും വയനാട് ഇക്കോ ടൂറിസം അസോസിയേഷൻ ആവശ്യപ്പെട്ടു. പുതിയ റെയിൽ ലൈൻ യാഥാർത്ഥ്യമാക്കുന്നത് കണ്ണൂർ വിമാനത്താവളത്തിന്റെയും നിർദ്ദിഷ്ട അഴീക്കൽ തുറമുഖത്തിന്റെയും വളർച്ചക്കും ഈ മേഖലയുടെ ആകെ വ്യാവസായിക പുരോഗതിക്കും ത്വരിത വേഗം നൽകുമെന്നും വെറ്റ (WETA) എക്സിക്യട്ടീവ് യോഗം വിലയിരുത്തി. ഓൺലൈനായി ചേർന്ന യോഗത്തിൽ പ്രസിഡണ്ട് മുഹമ്മദ് ഇസ്ഹാക്ക് വലിയ മണ്ണിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി തോമസ് പി.വി, സബീഷ് വിശ്വനാഥ്, ബാബുഫിലിപ്പ്.കെ, പ്രമോദ് ഗ്ലാഡ്സ്റ്റൺ, ആനന്ദ് രാജ് കെ.എസ്. എന്നിവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha