കൊട്ടിയൂര്‍ പഞ്ചായത്തിലെ അജൈവ മാലിന്യങ്ങള്‍ ക്ലീന്‍ കേരളയ്ക്ക് കൈമാറി. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 28 May 2021

കൊട്ടിയൂര്‍ പഞ്ചായത്തിലെ അജൈവ മാലിന്യങ്ങള്‍ ക്ലീന്‍ കേരളയ്ക്ക് കൈമാറി.

കൊട്ടിയൂര്‍: പഞ്ചായത്തിനെ ശുചിത്വ പഞ്ചായത്താക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഹരിത കര്‍മസേനയെ ഉപയോഗിച്ച് പഞ്ചായത്തിലെ 14 വാര്‍ഡുകളില്‍ നിന്നും ശേഖരിച്ച അജൈവ മാലിന്യം ക്ലീന്‍ കേരളക്ക് കൈമാറി. ആദ്യ ഘട്ടത്തിൽ നാല് ലോഡ് പ്ലാസ്റ്റിക് വസ്തുക്കള്‍ ക്ലീന്‍ കേരളക്ക് നേരത്തെ കൈമാറിയിരുന്നു. വരുന്ന ദിവസങ്ങളില്‍ എട്ടിലധികം ലോഡ് അജൈവ മാലിന്യം ക്ലീന്‍ കേരളക്ക് കൈമാറുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം പറഞ്ഞു.

നിലവില്‍ അമ്പായത്തോട് സ്‌കൂളിലെ ഗ്രൗണ്ടില്‍ സൂക്ഷിച്ചിരുന്ന അജൈവ മാലിന്യങ്ങളാണ് കയറ്റി പോകുന്നത്. ബാക്കി വരുന്ന അജൈവ മാലിന്യം പൂര്‍ണ്ണമായും രണ്ട് ദിവസത്തിനുള്ളില്‍ പഞ്ചായത്തിനുള്ളില്‍ നിന്ന് നീക്കം ചെയ്യുമെന്നും പ്രസിഡന്റ് പറഞ്ഞു. പ്രസിഡന്റ് റോയി നമ്പുടാകം, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജീജ ജോസഫ്, വാര്‍ഡ് മെമ്പര്‍ ഷേര്‍ളി പടിയാനിക്കല്‍, അസിസ്റ്റന്റ് സെക്രട്ടറി റെജി എന്നിവര്‍ നേതൃത്വം നല്‍കി

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog