പ്രതിപക്ഷത്തിന് പുതിയ മുഖം;വി ഡി സതീശന്‍ പ്രതിപക്ഷനേതാവ് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 22 May 2021

പ്രതിപക്ഷത്തിന് പുതിയ മുഖം;വി ഡി സതീശന്‍ പ്രതിപക്ഷനേതാവ്പതിനഞ്ചാം കേരള നിയമസഭയില്‍ രമേശ് ചെന്നിത്തലയ്ക്ക് പകരം വി ഡി സതീശനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തതായി ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു. ഇക്കാര്യം ഹൈക്കമാന്‍ഡ് പ്രതിനിധിയായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സംസ്ഥാനഘടകത്തെ അറിയിച്ചു. ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് അല്‍പസമയത്തിനകം ഇറങ്ങും.

സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ തലമുറമാറ്റം വേണമെന്ന് രാഹുല്‍ ഗാന്ധിയും നിലപാടെടുത്തുവെന്നാണ് ദില്ലി ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാലിന്‍റെ നിലപാടും വി ഡി സതീശന് അനുകൂലമാണ്. തീരുമാനത്തോട് ലീഗും പരോക്ഷപിന്തുണയറിയിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog