തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി യുഡിഎഫ്. സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പി സി വിഷ്ണുനാഥ് മത്സരിക്കും. നാളെയാണ് (മെയ്-25) സ്പീക്കര്‍ തിരഞ്ഞെടുപ്പ്. എം ബി രാജേഷാണ് എല്‍ഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി.
പിണറായി സര്‍ക്കാരിന്റെ പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം തുടരുകയാണ്. എംഎല്‍എമാരുടെ സത്യപ്രതിജ്ഞയാണ് ഇന്നത്തെ പ്രധാന അജണ്ട. പ്രോടെം സ്പീക്കര്‍ പിടിഎ റഹീമിന് മുന്നിലാണ് എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. അക്ഷരമാലാ ക്രമത്തിലാണ് സത്യപ്രതിജ്ഞ. 28-നാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. ജൂണ്‍ നാലിനാണ് പിണറായി സര്‍ക്കാരിന്റെ ബജറ്റ് അവതരണം. 14 വരെയാണ് സഭാ സമ്മേളനം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു