മാതൃസ്മരണയിൽ അമ്മയ്ക്ക് കൈത്താങ്ങ് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 31 May 2021

മാതൃസ്മരണയിൽ അമ്മയ്ക്ക് കൈത്താങ്ങ്

മട്ടന്നൂർ: മാതൃസ്മരണയിൽ അമ്മയ്ക്ക് കൈത്താങ്ങ്. മട്ടന്നൂർ ഗവ. ആശുപത്രിക്കുസമീപം വൈഷ്ണവത്തിൽ ഉണ്ണികൃഷ്ണനാണ് അമ്മയുടെ സ്മരണയ്ക്കായി മട്ടന്നൂർ അമ്മ പെയിൻ ആന്റ് പാലിയേറ്റീവിന്, രോഗികൾക്കാവശ്യമായ മരുന്നും വീൽചെയറും വാക്കറും വിക്കിംഗ്സ്റ്റിക്കും നൽകിയത്.
മട്ടന്നൂർ കോളാരി വില്ലേജ് സ്പെഷ്യൽ വില്ലേജ് ഓഫീസറായ ഉണ്ണികൃഷ്ണൻ്റെ അമ്മ കെ. സത്യവതി ടീച്ചർ ഇക്കഴിഞ്ഞ മെയ് 12 നാണ് മരണപ്പെട്ടത്. ഉണ്ണികൃഷ്ണന്റെ വീട്ടിൽനടന്ന ലളിതമായചടങ്ങിൽ പാലിയേറ്റീവ് വളണ്ടിയർമാരായ ഫാസിൽ പരീക്ക, കെ. പ്രജിത്ത്, വൈശാഖ് നടുക്കണ്ടി, കെ.പി. ആരിഫ് എന്നിവർ സാമഗ്രികൾ ഏറ്റുവാങ്ങി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog