യൂത്ത് ലീഗ് കൊവിഡ് കെയർ ഉദ്ഘാടനം ചെയ്തു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 28 May 2021

യൂത്ത് ലീഗ് കൊവിഡ് കെയർ ഉദ്ഘാടനം ചെയ്തുകൊളച്ചേരി : കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ ആരംഭിച്ച കൊവിഡ് കെയർ കർമ്മസേനയുടെ സമർപ്പണവും കൊവിഡ് വാർറൂം ഉദ്ഘാടനവും കണ്ണൂർ ജില്ലാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി നിർവ്വഹിച്ചു. സൗജന്യ വാഹന സർവ്വീസിന്റെ ഫ്ലാഗ് ഓഫ് മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ മുസ്തഫ നിർവ്വഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി അദ്ധ്യക്ഷനായിരുന്നു. മുസ്‌ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി എം അബ്ദുൽ അസീസ്, കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി  അബ്ദുൽ മജീദ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി അബ്ദുൽ സലാം, യൂത്ത് ലീഗ് തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ് സലാം കമ്പിൽ, ഗ്രാമപഞ്ചായത്ത് അംഗം നിസാർ കമ്പിൽ, അബ്ദു പന്ന്യങ്കണ്ടി, ഇസ്മായിൽ കായച്ചിറ, മുഹമ്മദ്‌ കുഞ്ഞി കെ.സി, എം അനീസ് മാസ്റ്റർ സംസാരിച്ചു. ജനറൽ സെക്രട്ടറി ജാബിർ പാട്ടയം സ്വാഗതവും ട്രഷറർ പി.കെ.പി നസീർ കമ്പിൽ നന്ദിയും പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog