കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച സൂപ്പർ മാർക്കറ്റ് പോലിസ് അടപ്പിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ഇരിട്ടി: മാടത്തിയിൽ കോവിഡ് മാനദണ്ഡങ്ങൾ  ലംഘിച്ച്  പ്രവർത്തിച്ച  സൂപ്പർ മാർക്കറ്റ് പോലീസ് അടപ്പിച്ചു.  മാടത്തിലെ സെവൻ ഡേയ്‌സ് സൂപ്പർ മാർക്കറ്റ് ആണ്  ഇരട്ടി എസ് ഐയുടെ നേതൃത്വത്തിൽ അടപ്പിച്ചത്.
ലോക്ക്ഡൗണിനെ തുടർന്ന് അവശ്യ സാധനങ്ങൾ വിൽക്കുന്ന കച്ചവട സ്ഥാപനങ്ങൾക്ക് തുറന്ന് പ്രവർത്തിക്കുവാൻ അനുമതിയുണ്ട്. എന്നാൽ ഹോം ഡെലിവറി മാത്രമേ നടത്താവൂ എന്നിരിക്കെ സ്ഥാനത്തിന്റെ ഉള്ളിൽ ആളുകളെ കയറ്റി കച്ചവടം നടത്തിയതിന് തിങ്കളാഴ്ച്ച  ഈ സ്ഥാപനം ഉടമയ്‌ക്കെതിരെ പിഴയീടാക്കിയിരുന്നു. ഇതേ രീതിയിൽ ആളുകളെ ഉള്ളിൽ കയറി ചൊവ്വാഴ്ച്ചയും കച്ചവടം നടത്തി. ഇതറിഞ്ഞ് എത്തിയ പോലീസിനു നേരെ  കടയിലെ ജീവനക്കാരൻ  തട്ടി കയറി. ഇതേ തുടർന്ന് ഇരട്ടി എസ് ഐ കെ.കെ. രാജേഷ് സ്ഥലത്തെത്തി കട അടപ്പിക്കുകയും ജീവനക്കാരനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇനി പോലീസിന്റെ അനുമതിയോടെ മാത്രമേ കട പ്രവർത്തിക്കാവൂ എന്ന് താക്കീത് ചെയ്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha