ഇരിട്ടി പുഴയിൽ മൃതദേഹം കണ്ടെത്തി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 5 May 2021

ഇരിട്ടി പുഴയിൽ മൃതദേഹം കണ്ടെത്തിഇരിട്ടി : ഇരിട്ടി പുഴയിൽ മദ്ധ്യവയസ്കന്റെതെന്ന് തോന്നിക്കുന്ന അഞ്ജാത മൃതദേഹം കണ്ടെത്തി. ഇരിട്ടി പോലീസ് സ്റ്റേഷന് ഏതാനും വാര  അകലെ പട്ടർകയം എന്ന് വിളിക്കുന്ന പുഴയോരത്തിന് സമീപമാണ്  ബുധനാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്.  പുഴയിൽ കുളിക്കാനെത്തിയ പ്രദേശവാസിയാണ് ആദ്യം മൃതദേഹം കാണുന്നത്. ഏകദേശം മൂന്നു ദിവസത്തിലധികം പഴക്കമുണ്ടെന്ന് തോന്നുന്ന മൃതദേഹം പുഴയോരത്തോട് ചേർന്ന് വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിലാണ്. വിവരംഅറിയിച്ചതിനെത്തുടർന്ന് ഇരിട്ടി പോലീസ് സ്ഥലത്തെത്തി . കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ മുൻകരുതലുകളെടുത്ത് മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികളടക്കം സ്വീകരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog