എൽ ഡി എഫ് അധികാരത്തിൽ എത്തിയത് ജനങ്ങളുടെ തീരുമാനമെന്ന് എം വി ഗോവിന്ദൻ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 3 May 2021

എൽ ഡി എഫ് അധികാരത്തിൽ എത്തിയത് ജനങ്ങളുടെ തീരുമാനമെന്ന് എം വി ഗോവിന്ദൻ

കണ്ണൂര്‍ : കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലേറിയത് ജനങ്ങളുടെ തീരുമാനമാണെന്ന് തളിപ്പറമ്ബ് മണ്ഡലത്തില്‍ നിന്നും ജയിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.വി ഗോവിന്ദന്‍ പറഞ്ഞു.തളിപ്പറമ്ബില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചരിത്രത്തിലില്ലാത്ത ഭൂരിപക്ഷമാണ് സഖാവ് പിണറായി വിജയന്‍്റെ നേതൃത്വത്തിലുണ്ടായത്.ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തില്‍ വരേണ്ടത് 'ജനങ്ങളുടെ ആഗ്രഹമായിരുന്നു.

ജനങ്ങള്‍ തീരുമാനിച്ചതുകൊണ്ടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഭുരിപക്ഷം കിട്ടിയത്.ജന വിശ്വാസം കാത്തു സൂക്ഷിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog