ഫുട് വെയർ വ്യാപാരികൾ ആത്മഹത്യയുടെ വക്കിൽ: സർക്കാർ അടിയന്തിരമായി ഇടപെടണം. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 24 May 2021

ഫുട് വെയർ വ്യാപാരികൾ ആത്മഹത്യയുടെ വക്കിൽ: സർക്കാർ അടിയന്തിരമായി ഇടപെടണം.


 കോവിഡ് നിയന്ത്രണം വുമായി ബന്ധപ്പെട്ട നിയന്ത്രണം കാരണം മുഴുവൻ വ്യാപാരികളും തൊഴിലാളികളും ബുദ്ധിമുട്ടിലാണ് പ്രത്യേകിച്ച് ചെരുപ്പ് കട ഉടമകൾ പ്രതിസന്ധി മൂലം ആത്മഹത്യയുടെ വക്കിലാണ്. സർക്കാർ അടിയന്തിരമായി ഇടപെടണം. 25,000ത്തിലധികം ചെരുപ്പ് കടകൾ കേരളത്തിൽ ഏതാനും ആഴ്ചകളായി അടഞ്ഞു കിടക്കുകയാണ്.  കഴിഞ്ഞ ലോക്ഡൗൺ കാലത്ത് മാത്രം ദീർഘനാൾ കടകൾ അടച്ചിട്ടതിന്റെ പേരിൽ ഉപയോശൂന്യമായ ചെരുപ്പുകൾ, ബാഗുകൾ തുടങ്ങിയവയിൽ നിന്നു മാത്രം 150 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കപ്പെടുന്നത്. വീടിന്റെ ആധാരം, സ്വർണ്ണം തുടങ്ങിയ പണയപ്പെടുത്തി ബാങ്കിൽ നിന്നും സ്വകാര്യ പണമിടപാടുകാരിൽ നിന്നും എടുത്ത വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയുന്നില്ല എന്ന് മാത്രമല്ല, ഇത്തരത്തിൽ സ്വരൂപിച്ച മുടക്കുമുതലുകൾ നശിക്കുന്നതു മൂലമുള്ള നഷ്ടവും ഈ മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കുന്നു. 
 പെരുന്നാൾ കച്ചവടം പ്രതീക്ഷിച്ചു കൊണ്ട് ഡൽഹി, ആഗ്രാ തുടങ്ങിയ ഉത്തരേന്ത്യൻ നഗരങ്ങളിൽ നിന്നും ഒരു മാസം മുൻപേ ശേഖരിച്ച ചെരുപ്പുകളും ബാഗുകളും അടച്ചിട്ടിരിക്കുന്ന കടകളിൽ കിടന്നു നശിക്കുന്നതും പ്രതസന്ധി രൂക്ഷമാക്കുന്നു. കച്ചവടക്കാർ ജി. എസ്. റ്റി. നൽകി ശേഖരിച്ച സാധനങ്ങൾ ആണ് നശിക്കുന്നത്. 
പെരുന്നാൾ പ്രമാണിച്ച് ശേഖരിച്ച ചെരുപ്പുകളിൽ കൂടുതലും ഹാൻഡ് മെയ്ഡ് ഫാൻസി ചപ്പലുകൾ ആണ്. ചെറുകിട / കുടിൽ വ്യവസായങ്ങളുടെ സൃഷ്ടികളായി വിപണിയിൽ ശേഖരിക്കുന്ന ഇത്തരം ചെരുപ്പുകൾ ചൂടുകാലത്ത് അധികനാൾ പരിപാലിക്കാതെയോ,  ഉപയോഗിക്കാതെയോ ഇരുന്നുപോയാൽ ഇതിന്റെ പശ ഇളകാനുള്ള സാധ്യതയും, തണുപ്പ്/മഴ കാലങ്ങളിൽ ഈർപ്പം മൂലം ഫംഗസ് പിടിക്കാനുള്ള സാധ്യതയും കൂടുതലാണ്. ആയതു കൊണ്ട് തന്നെ ഇനിയും ഇത്തരം ഉൽപന്നങ്ങൾ ശേഖരിച്ച് വയ്ക്കുന്നതിന് വ്യാപാരികൾ വിമുഖത കാണിച്ചേക്കാം. അതു മൂലം ഈ മേഖലയിലെ ചെറുകിട / കുടിൽ വ്യവസായ സംരംഭങ്ങൾക്കും കനത്ത തിരിച്ചടിയാകും. അടിക്കടി പുതിയ ഡിസൈനുകൾ വിപണിയിലെത്തുമ്പോൾ ഇരിക്കുന്ന സ്റ്റോക്കുകൾ വിൽക്കിചരക്കായി കടകളിൽ കെട്ടി കിടക്കുമെന്നതും ഈ മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കുന്നു. സർക്കാർ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ടുകൊണ്ട് സംസ്ഥാനത്തെ ചെരുപ്പ് കടകൾക്ക് നിയന്ത്രണ വിധേയമായി സ്ഥാപനങ്ങൾ തുറന്നു കൊണ്ട് വ്യാപാരം ചെയ്യുന്നതിനുള്ള അനുമതി നൽകണമെന്നാണ്   ആവശ്യപെട്ട്  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജില്ലാ പl   പ്രസിഡണ്ട് കെ.എസ്.റിയാസ് മുഖ്യമന്ത്രി ചീഫ് സെക്രട്ടറി തുടങ്ങിയ അധികാരികൾക്ക്  ഇത് സംബന്ധിച്ചു നിവേദനം നൽകി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog