ഇശൽനൈറ്റ് നടത്തി വാട്‌സ്ആപ്പ് കൂട്ടായ്മ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 24 May 2021

ഇശൽനൈറ്റ് നടത്തി വാട്‌സ്ആപ്പ് കൂട്ടായ്മതളിപ്പറമ്പ് : ലോക്ക് ഡൗൺ  വിമുഖത മാറ്റാൻ ഓൺലൈൻ കൂട്ടായ്മയായ ലൈവ് തളിപ്പറമ്പ് വാട്‌സ് ആപ്പ് കൂട്ടായ്മ ഇശൽ നൈറ്റ് ഗാനലാപന മത്സരം നടത്തി.
ഇന്നലെ വൈകുന്നേരം ഏഴു മണിക്ക്‌ ആരംഭിച്ച പരിപാടി രാത്രി പത്തു മണി വരെ നീണ്ടു.
ആറു വർഷം മുൻപ് തളിപ്പറമ്പ സ്വദേശി മൻസൂർ എസ് പിയാണ്  ഈ കൂട്ടായ്മക്ക്  രൂപം നൽകിയത്, നിരവധി പ്രാദേശിക വാർത്തകളും മറ്റു നാട്ടിലെ അറിയിപ്പുകളും കൊണ്ട് സജീവമാണ് ഗ്രൂപ്പ്.
മത്സരത്തിൽ നിരവധിയാളുകളാണ് പങ്കെടുത്തത്,
പരിപാടിയുടെ ഉൽഘാടന ചടങ്ങ് മക്താബ് ദിനപത്രത്തിന്റെ മാനേജിങ് ഡയറക്ടർ മനോഹരൻ ഉൽഘാടനം ചെയ്തു,മൻസൂർ എസ് പി അധ്യക്ഷത വഹിച്ചു, റിയാസ് മുഖ്യതിഥിയായും, കുറിയാലി സിദ്ധീഖ്,റഫീഖ് തളിപ്പറമ്പ എന്നിവർ ആശംസയും നേർന്നു,ഗ്രൂപ്പിന്റെ സഹ അഡ്മിൻ മുസമ്മിൽ പള്ളിക്കൽ നന്ദിയും രേഖപെടുത്തി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog